Kerala

യുവതിയെ മദ്യം നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ മൂന്ന്​ പേര്‍ കൂടി കസ്​റ്റഡിയില്‍

തിരുവനന്തപുരം: ഭര്‍ത്താവും കൂട്ടുകാരും ചേര്‍ന്ന് യുവതിയെ മദ്യം നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ മൂന്ന്​ പേര്‍ കൂടി കസ്​റ്റഡിയില്‍. ഭര്‍ത്താവിനെ നേരത്തെ കസ്​റ്റഡിയിലെടുത്തിരുന്നു. കണിയാപുരം സ്വദേശിനിയാണ് വ്യാഴാഴ്​ച കൂട്ടബലാത്സംഗത്തിന് ഇരയായത്. ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന യുവതിയെ വീട്ടി​േലക്ക്​ മാറ്റി. രണ്ട്​ കുട്ടികളുടെ മാതാവാണ്​ ഭര്‍ത്താവി​​െന്‍റയും സുഹൃത്തുക്കളുടെയും ക്രൂരതക്ക്​ ഇരയായയത്​.

പോത്തന്‍കോട് ഉള്ള ഭര്‍ത്താവിന്‍റെ വീട്ടിലായിരുന്ന യുവതിയെ വ്യാഴാഴ്​ച വൈകീട്ട് നാലോടുകൂടി ഭര്‍ത്താവ് വാഹനത്തില്‍ കയറ്റി കൊണ്ടുപോയി. കല്‍തീരത്ത്​ പോകാമെന്ന്​ പറഞ്ഞാണ്​ യുവതിയെ ഭര്‍ത്താവ്​ കൂടെ കൂട്ടിയത്​.

പുതുക്കുറിച്ചിയില്‍ എത്തിച്ച്‌​ ആറു പേരടങ്ങുന്ന സംഘം യുവതിക്ക് ബലംപ്രയോഗിച്ച്‌​ മദ്യം നല്‍കുകയും കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു.

ഇവിടെനിന്ന് ഓടിരക്ഷപ്പെട്ട യുവതി വഴിയില്‍ കണ്ട വാഹനത്തിലുണ്ടായിരുന്നവരോട് സഹായം തേടി. പിന്നീട് നാട്ടുകാര്‍ യുവതിയുടെ കണിയാപുരത്തെ വീട്ടില്‍ എത്തിച്ചു. ശരീരത്തില്‍ പരിക്കുകളുണ്ടായിരുന്ന യുവതിയെ പിന്നീട്​ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഭര്‍ത്താവിനെ നാട്ടുകാര്‍ തടഞ്ഞ്​വെച്ച്‌​ കഠിനംകുളം പൊലീസിനെ ഏല്‍പിക്കുകയായിരുന്നു. ഭര്‍ത്താവി​​െന്‍റ മൂന്ന്​ സുഹൃത്തുക്കളെ കൂടി കസ്​റ്റഡിയിലെടുത്ത പൊലീസ്​ കൂടുതല്‍ പേര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന്​ പരിശോധിക്കുന്നുണ്ട്​. കസ്​റ്റഡിയിലുള്ള പ്രതികളുടെ അറസ്​റ്റ്​ ഉടന്‍ രേഖപ്പെടു​ത്തിയേക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top