Breaking News

ഓൺലൈൻ ക്ലാസുകൾ കാണാൻ സൗജന്യ കേബിൾ കണക്ഷനുമായി കേരളവിഷൻ; സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള വിദ്യാർത്ഥികൾക്ക് ലഭിക്കും

കൊച്ചി: കേരളവിഷൻ ഡിജിറ്റൽ ടിവി സേവനം നൽകി വരുന്ന ചെറുകിട കേബിൾ ടിവി ഓപ്പറേറ്റർമാരുടെ സംഘടനയായ കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ (COA) സാമ്പത്തികമായി പിന്നോക്ക അവസ്ഥയിലുള്ള കേബിൾ ടിവി കണക്ഷൻ ഇല്ലാത്ത വിദ്യാർത്ഥികളുടെ വീടുകളിലേക്ക് സൗജന്യമായി കേബിൾ  കണക്ഷൻ നൽകും. കേരളവിഷൻ ഡിജിറ്റൽ ടിവി ശൃംഖലയുടെ ഭാഗമായി സംസ്ഥാനത്തുടനീളമുള്ള എല്ലാ പ്രദേശങ്ങളിലുമുള്ള പ്രാദേശിക കേബിൾ ടിവി ഓപ്പറേറ്റർമാരെ സമീപിച്ചാൽ അർഹരായ വിദ്യാർഥികൾക്ക് സൗജന്യമായി കേബിൾ കണക്ഷൻ നൽകും. ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, സ്കൂൾ പ്രധാനഅധ്യാപകർ  എന്നിവർക്കും കേബിൾ ടിവി ഓപ്പറേറ്റർമാരെ സമീപിക്കാവുന്ന താണെന്ന് കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ (COA) സംസ്ഥാന ജനറൽ സെക്രട്ടറി കെ വി രാജൻ അറിയിച്ചു.

COA letter regarding free cable connection

 

ഓൺലൈൻ ക്ലാസുകൾ സംപ്രേക്ഷണം ചെയ്യുന്ന വിക്ടേഴ്സ് ചാനൽ കേബിൾ ടിവി ഓപ്പറേറ്റർമാർ തടസ്സമില്ലാതെ ഇപ്പോൾ തന്നെ വീടുകളിൽ എത്തിച്ചു നൽകുന്നുണ്ട്. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ അഭ്യർത്ഥന കൂടി മാനിച്ച് ഇപ്പൊൾ ലഭിക്കുന്ന ചാനൽ നമ്പർ 42 ന് പുറമെ  ചാനൽ നമ്പർ 33 ൽ കൂടി വിക്ടേഴ്സ്‌ ചാനൽ കേരള വിഷൻ നെറ്റ്‌വർക്കുകളിൽ ലഭിക്കും.

കോവിഡ് പ്രതിസന്ധിയിൽ ഓൺലൈൻ ക്ലാസുകൾ മുടങ്ങാതിരിക്കാൻ കേരള വിഷൻ കേബിൾ ഓപ്പറേറ്റർമാർ നടത്തുന്ന അശ്രാന്ത പരിശ്രമത്തിന്, പ്രത്യേകിച്ച് പിന്നോക്ക  അവസ്ഥയിൽ ഉള്ള വിദ്യാർഥികളുടെ വീടുകളിൽ സൗജന്യ കേബിൾ കണക്ഷൻ എത്തിക്കുന്നതിന് മുഖ്യമന്ത്രി ഇന്ന് വാർത്താ സമ്മേളനത്തിൽ കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്(COA) നന്ദി പറഞ്ഞു.

1 Comment

1 Comment

  1. Wssudeen

    June 4, 2020 at 8:30 pm

    കണക്ഷൻ കിട്ടാൻ എന്താണ് ചെയ്യേണ്ടത്.
    എവിടെ അന്വേഷിക്കും

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top