ഹിന്ദി സീരിയല്‍ താരം മോഹേന കുമാരി സിംഗിനും ഭര്‍ത്താവ് സുയേഷ് റാവത്ത് ഉള്‍പ്പടെ കുടുംബത്തിലെ ഏഴ് പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഭര്‍തൃപിതാവും ഉത്തരാഖണ്ഡ് ടൂറിസം മന്ത്രിയുമായ സത്പാല്‍ മഹാരാജ്, ഭര്‍തൃമാതാവ് അമൃത റാവത്ത് എന്നിവര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. താരം തന്നെയാണ് രോഗം സ്ഥിരീകരിച്ച വിവരം വ്യക്തമാക്കിയത്. ഇപ്പോള്‍ ഋഷികേശിലെ അപ്പോളോ ആശുപത്രിയിലാണ് മോഹേനയും കുടുംബവും ചികിത്സ തേടിയിട്ടുള്ളത്.
ആദ്യ ദിവസങ്ങള്‍ ബുദ്ധിമുട്ടേറിയതാണ് എന്നാണ് നടി പറയുന്നത്. ഉറങ്ങാനാവുന്നില്ല എന്ന് വ്യക്തമാക്കി പുലര്‍ച്ചെ 3.45 ന് പോസ്റ്റ് ചെയ്ത കുറിപ്പിലാണ് താരം ബുദ്ധിമുട്ടുകളെക്കുറിച്ച് പറയുന്നത്. രോഗം സ്ഥിരീകരിച്ച എല്ലാവര്ക്കും ചെറിയ ലക്ഷണങ്ങളുണ്ടെന്നും കൂട്ടത്തില്‍ പ്രായം കുറഞ്ഞവരും പ്രായമായവരുമാണ് കൂടുതല്‍ ബുദ്ധിമുട്ടുന്നതെന്നും താരം കുറിച്ചു.
തങ്ങളേക്കാള്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന നിരവധിപേരുണ്ടെന്ന് അറിയാമെന്നും അതിനാല്‍ പരാതി പറയാന്‍ അവകാശമില്ലെന്നുമാണ് മോഹേന കുറിക്കുന്നത്.
അമൃത റാവത്തിനാണ് കുടുംബത്തില്‍ ആദ്യമായി രോഗം കണ്ടെത്തിയത്. തുടര്‍ന്ന് ബാക്കിയുള്ള കുടുംബാംഗങ്ങളെ ഹോം ക്വാറന്റൈനിലല് പാര്‍പ്പിച്ചിരിക്കുകയായിരുന്നു. യേ രിഷ്ത ക്യാ കഹലാതെ ഹൈ എന്ന സീരിയലിലൂടെ മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് മൊഹേന. ഉത്തരാഖണ്ഡ് മന്ത്രിയുടെ മകനുമായി കഴിഞ്ഞ ഒക്ടോബറിലാണ് മൊഹേനയുടെ വിവാഹം കഴിഞ്ഞത്.