ഭ്രമണത്തിന്റേത് ഉൾപ്പെടെ ക്യാമറ ചലിപ്പിച്ച അറിയപ്പെടുന്ന ക്യാമറമാനായ പ്രതീഷ് നെന്മാറായുമായുണ്ടായ സൗഹൃദമാണ് പ്രണയത്തിലേക്ക് എത്തിയത്. ആ പ്രണയം കഴിഞ്ഞ ദിവസമാണ് വിവാഹത്തിലേക്ക് കടന്നത്. ലോക് ഡൌൺ നിയമങ്ങൾ പാലിച്ചിട്ടാണ് വിവാഹം നടന്നത്.
നൃത്തത്തെ ചെറുപ്പം മുതൽ സ്നേഹിക്കുന്ന സ്വാതി തിരുവനന്തപുരം ഭരതന്നൂർ സ്വദേശിയാണ്. മാതാപിതാക്കളുടെ ഏകമകളായ സ്വാതി, മാർ ഇവാനിയോസ് കോളേജിൽ ബി എ ലിറ്ററേച്ചർ ചെയ്തുവരികയാണ്. നിരവധി സ്റ്റേജ് ഷോകളിൽ നൃത്തം അവതരിപ്പിച്ച സ്വാതി കുച്ചിപ്പുടി ഇപ്പോഴും അഭ്യസിച്ചു പോരുന്നുണ്ട്.
ചെമ്പട്ടിലൂടെ ദേവിയുടെ വേഷത്തിലാണ് സ്വാതി ആദ്യമായി ക്യമറക്ക് മുൻപിലേക്ക് എത്തുന്നത്. അതിൽ നിന്നും തികച്ചും വ്യത്യസ്തമായ കഥാപാത്രമാണ് താരത്തിന് ഭ്രമണത്തിലൂടെ ലഭിക്കുന്നത്. ആദ്യ പരമ്പരയിലെ മികച്ച പ്രകടനം ആണ് മലയാള മനോരമ ആഴ്ചപ്പതിപ്പിലെ നോവലിസ്റ്റ് ജോയ്സിയുടെ ഏറെ ശ്രദ്ധിക്കപ്പെട്ട നോവൽ സീരിയൽ ആയപ്പോൾ അതിലേക്ക് നായിക ആകാനുള്ള അവസരം സ്വാതിക്ക് ലഭിക്കുന്നത്.