Breaking News

കിണര്‍ കുഴിക്കുന്നതിനിടെ ഇടിഞ്ഞ്​ 2 പേർ മണ്ണിനടിയില്‍ പെട്ട് മരിച്ചു

താനൂര്‍(മലപ്പുറം): കിണര്‍ കുഴിക്കുന്നതിനിടെ ഇടിഞ്ഞ്​ രണ്ടു​പേര്‍ മണ്ണിനടിയില്‍ അകപ്പെട്ട്‌ മരിച്ചു. മലപ്പുറം ജില്ലയിലെ താനൂര്‍ മൂലക്കലിലാണ്​ സംഭവം.താനൂർ മുക്കോല വേലായുധൻ, അച്യുതൻ എന്നിവരാണ് മരിച്ചത്.

രാവിലെ 8.20 ഓടെയാണ്​ അപകടം. നിര്‍മാണം ഏതാണ്ട്​ പൂര്‍ത്തിയായ കിണറ്റില്‍ നാലുഭാഗത്തുനിന്നും മണ്ണിടിഞ്ഞുവീഴുകയായിരുന്നു. സംഭവമറിഞ്ഞ ഉടന്‍ പൊലീസും ഫയര്‍ഫോഴ്​സും സ്​ഥലത്തെത്തി. നാട്ടുകാരുടെ സഹായത്തോടെ ഒരുമണിക്കൂറിലേറെയായി രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു.

താഴേ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കേരള വിഷൻ വാട്ട്സ്ആപ്പ് വാർത്ത ഗ്രൂപ്പിൽ ചേരാം:

https://chat.whatsapp.com/DTzxpbDi4c5KF00EUgpeLf

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top