Latest News

ട്രെയിന്‍ സര്‍വീസ് ജൂണ്‍ 1 മുതല്‍; യാത്രക്കാർക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

ന്യൂഡല്‍ഹി: രാജ്യത്ത് ട്രെയിന്‍ സര്‍വീസുകള്‍ ജൂണ്‍ ഒന്ന് മുതല്‍ ആരംഭിക്കും. യാത്രക്കാര്‍ പാലിക്കേണ്ട മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കേന്ദ്രം പുറത്തിറക്കി.

* സാധാരണ രീതിയിലുള്ള ടിക്കറ്റ് നിരക്കാണ് ഈടാക്കുക.

* ട്രെയിനില്‍ റിസര്‍വ് ചെയ്യാത്ത കോച്ചുകള്‍ ഉണ്ടാവില്ല.

* ശ്രമിക് ട്രെയിന്‍ സര്‍വീസ് തുടരും.

* റെയില്‍വേ പ്രഖ്യാപിച്ച ട്രെയിനുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. മെയില്‍, എക്സ്പ്രസ്, പാസഞ്ചര്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തില്ല.

* സ്റ്റേഷനുകളില്‍ എന്‍ട്രി-എക്സിറ്റ് പോയിന്റുകള്‍ വെവ്വേറെ സജ്ജീകരിക്കണം.

* സാമൂഹിക അകലം. ശുചീകരണം, തുടങ്ങിയ സുരക്ഷാ മുന്‍കരുതലുകള്‍ ഉറപ്പാക്കണം.

* റെയില്‍വേ ടിക്കറ്റിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് സ്റ്റേഷനിലേക്കും പുറത്തേക്കുമുള്ള വാഹനങ്ങള്‍ അനുവദിക്കുക.

* ടിക്കറ്റുകള്‍ ഓണ്‍ലൈനായോ ടിക്കറ്റ് കൗണ്ടറുകളില്‍ നിന്നോ ബുക്ക് ചെയ്യാം.

* 30 ദിവസം മാത്രമാണ് അഡ്വാന്‍സ് ടിക്കറ്റ് ബുക്കിങ് പരിധി.

* വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകള്‍ക്ക് യാത്ര അനുവദിക്കില്ല.

* അണ്‍റിസര്‍വ്ഡ് ടിക്കറ്റുകള്‍, ഓണ്‍ബോര്‍ഡ് ടിക്കറ്റുകള്‍ എന്നിവ നല്‍കില്ല.

* തത്കാല്‍, പ്രീമിയം തത്കാല്‍ അനുവദിക്കില്ല.

* എല്ലാ യാത്രക്കാരേയും യാത്ര തുടങ്ങുന്നതിന് മുന്‍പ് തെര്‍മല്‍ സ്‌ക്രീനിങ് നടത്തണം.

* യാത്രക്കാര്‍ സ്റ്റേഷനില്‍ 90 മിനുട്ട് മുന്‍പെങ്കിലും എത്തണം.

* കണ്‍ഫോം ടിക്കറ്റ് ഉപയോഗിച്ചുള്ള യാത്ര മാത്രമേ അനുവദിക്കുകയുള്ളൂ.

* എല്ലാ യാത്രക്കാരും മാസ്‌ക് ധരിക്കണം, സാമൂഹിക അകലം പാലിക്കണം.

* ലക്ഷണങ്ങളുള്ളവരെ യാത്രയ്ക്ക് അനുവദിക്കില്ല.

* എല്ലാ ട്രെയിനുള്ളില്‍ കാറ്ററിങ് സര്‍വീസ് ഇല്ല. ചില ട്രെയിനില്‍ മിതമായ ഭക്ഷണങ്ങള്‍ വില്‍ക്കും.

* ട്രെയിനുള്ളില്‍ ബ്ലാങ്കറ്റുകള്‍, കര്‍ട്ടെയിന്‍സ് എന്നിവ നല്‍കില്ല. ഇവ യാത്രക്കാര്‍ സ്വന്തമായി കൊണ്ടുവരുന്നത് അഭികാമ്യം.

 

താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കേരള വിഷൻ വാർത്തകൾ നേരിട്ട് നിങ്ങളുടെ ഫോണിൽ ലഭ്യമാക്കാം:

https://chat.whatsapp.com/EgkAz6OxpO0AZNdLGS8MmB

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top