Breaking News

മുഖ്യമന്ത്രി പിണറായി വിജയന്‌ ഇന്ന് എഴുപത്തഞ്ചാം പിറന്നാൾ

തിരുവനന്തപുരം:
മുഖ്യമന്ത്രി പിണറായി വിജയന്‌ ഞായറാഴ്‌ച 75 വയസ്സ്‌. ജന്മദിനം പ്രമാണിച്ച്‌ പ്രത്യേക ആഘോഷമൊന്നുമില്ല. കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങളുടെ തിരക്കിലായിരിക്കും മുഖ്യമന്ത്രി. 1945 മെയ്‌ 24നാണ്‌ മുഖ്യമന്ത്രി ജനിച്ചത്‌. കോവിഡ്‌ മഹാമാരിയുടെ സാഹചര്യത്തിൽ തന്റെ ജന്മദിനത്തിന്‌ പ്രസക്തിയൊന്നുമില്ലെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. ‘ജന്മദിനത്തിന്‌ പ്രത്യേകതയൊന്നുമില്ല.

ആ ദിവസം കടന്നുപോകുന്നൂവെന്നുമാത്രം. നാടാകെ വിഷമസ്ഥിതി നേരിട്ടുകൊണ്ടിരിക്കുകയാണ്‌. ആ പ്രശ്‌നമാണ്‌ പ്രധാനം. ഇത്തരം ഒരു ഘട്ടത്തിൽ ജന്മദിനത്തിന്‌ വലിയ പ്രസക്തിയൊന്നും കാണുന്നില്ല. പലരും ആശംസ അർപ്പിക്കുന്നത്‌ സ്വാഭാവികമാണ്‌’. ടെലിവിഷൻ പരിപാടിയായ നാം മുന്നോട്ടിൽ മുഖ്യമന്ത്രി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top