Kerala

സം​സ്ഥാ​ന​ത്ത് അ​തി​ശ​ക്ത​മാ​യ മ​ഴ​ക്ക് സാ​ധ്യ​ത

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മേ​യ് 29 മു​ത​ല്‍ ജൂ​ണ്‍ നാ​ല് വ​രെ അ​തി​ശ​ക്ത​മാ​യ മ​ഴ​ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തിന്റെ മു​ന്ന​റി​യി​പ്പ്. 26ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും 27ന് ആലപ്പുഴ മലപ്പുറം,കോഴിക്കോട്,വയനാട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖലകളില്‍ മണ്ണിടിച്ചില്‍ ഉണ്ടാകാനിടയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം. തെക്ക് – കിഴക്ക് അറബിക്കടലിലും മാലദ്വീപിലും ലക്ഷ്വദ്വീപ് മേഖലയിലും 40 മുതല്‍ 50 കി.മി വേഗത്തില്‍ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്.

മേ​യ് 29 മു​ത​ല്‍ ജൂ​ണ്‍ നാ​ല് വ​രെ കേ​ര​ള​ത്തി​ല്‍ ല​ഭി​ക്കു​ന്ന മ​ഴ​യു​ടെ ദീ​ര്‍​ഘ​കാ​ല ശ​രാ​ശ​രി 60.6 മി​ല്ലി​മീ​റ്റ​റാ​ണ്. എ​ന്നാ​ല്‍ ഈ​വ​ര്‍​ഷം 146.8 മി​ല്ലി​മീ​റ്റ​ര്‍ ആ​യി ഉ​യ​രു​മെ​ന്നാ​ണ് പ്ര​വ​ച​നം. അ​താ​യ​ത് സാ​ധാ​ര​ണ മ​ഴ​യേ​ക്കാ​ള്‍ 142 ശ​ത​മാ​നം അ​ധി​ക​മ​ഴ​യാ​ണ് ഏ​ഴ് ദി​വ​സ​ത്തി​നു​ള്ളി​ല്‍ പെ​യ്തി​റ​ങ്ങു​ക. ജൂ​ണ്‍ അ​ഞ്ചോ​ടു​കൂ​ടി കേ​ര​ള​ത്തി​ല്‍ കാ​ല​വ​ര്‍​ഷ​മെ​ത്തു​മെ​ന്നാ​ണ് പ്ര​വ​ച​നം. 

 

താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കേരള വിഷൻ വാർത്തകൾ നേരിട്ട് നിങ്ങളുടെ ഫോണിൽ ലഭ്യമാക്കാം:

https://chat.whatsapp.com/EgkAz6OxpO0AZNdLGS8MmB

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top