Latest News

ക്വാറന്റൈൻ കേന്ദ്രത്തിൽ 22കാരിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തി; യുവാക്കള്‍ അറസ്റ്റില്‍

ഭോപ്പാൽ: ക്വാറന്റൈൻ കേന്ദ്രത്തിൽ നിന്ന് 22കാരിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ സാ​ഗർ ജില്ലയിലാണ് സംഭവം. യുവതിയുടെ പരാതിയിൽ 20വയസുകാരായ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. 

കഴിഞ്ഞയാഴ്ചയാണ് ക്വാറന്റൈൻ കേന്ദ്രത്തിന് പുറത്തെ താത്കാലിക കുളിമുറിയിൽ കുളിക്കുന്നതിനിടെ യുവാക്കൾ യുവതിയുടെ ദൃശ്യങ്ങൾ പകർത്തിയത്. ശേഷം ഈ ദ‌ൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് പ്രതികൾ യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്.

 

താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കേരള വിഷൻ വാർത്തകൾ നേരിട്ട് നിങ്ങളുടെ ഫോണിൽ ലഭ്യമാക്കാം:

https://chat.whatsapp.com/EgkAz6OxpO0AZNdLGS8MmB

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top