Kerala

മലമ്പാമ്പിന് മടക്കയാത്ര,ഒപ്പം 29 കുഞ്ഞുങ്ങൾക്കും

ചാലക്കുടി: നഗരത്തിലെ ഫോറസ്റ്റ് മൊബൈല്‍ സ്‌ക്വാഡ് ഓഫീസില്‍ ജന്മംകൊണ്ട മലമ്പാമ്പ് കുഞ്ഞുങ്ങള്‍ക്ക് വാസ സ്ഥലമായ കാട്ടിലേയ്ക്ക് യാത്രയയപ്പ്. ഇവയുടെ അമ്മ പാമ്പിനേയും സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ പി. രവീന്ദ്രന്റെ നേതൃത്വത്തില്‍ അതിരപ്പിള്ളി മേഖലയിലെ ഉള്‍ക്കാട്ടില്‍ എത്തിച്ചു തുറന്നു വിടുകയായിരുന്നു. കുടക്കല്ലന്‍ റിസര്‍വ് വനത്തിലാണ് തള്ളപ്പാമ്പിനെയും 29 കുഞ്ഞുങ്ങളേയും തുറന്നു വിട്ടത്. തള്ളയുടെ ഒപ്പം കുഞ്ഞുങ്ങളെ വിട്ടില്ല ഇവയെ തിന്നാന്‍ സാധ്യതയുള്ളതിനാല്‍ അല്‍പ്പം അകലെ തോട്ടിലേയ്ക്കായിരുന്നു കുട്ടിപാമ്പുകളെ ഒഴുക്കിയത്.

ഇരിങ്ങാലക്കുടയ്ക്ക് സമീപത്തു നിന്നാണ് ലോക്ക് ഡൗണ്‍ വേളയില്‍ മലമ്പാമ്പിനെ കിട്ടിയത്.കാട്ടിലാക്കാന്‍ ശ്രമിക്കുന്നതിനിടെ ഇതു മുട്ടയിട്ടു തുടങ്ങി. പുറത്തുവന്ന മുപ്പതു മുട്ടകളുമായി അടവച്ച വനപാലകര്‍ പിന്നീട് കാത്തിരിപ്പും തുടങ്ങി. ഒടുവില്‍ ഒന്നൊഴികെ മറ്റെല്ലാ മുട്ടകളും വിരിഞ്ഞു. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ കെ.സി. ലിജേഷ്, റെസ്‌ക്യൂ വാച്ചര്‍ ഫിലിപ്പ് കൊറ്റനെല്ലൂര്‍, ഡ്രൈവര്‍ അജിത്ത് എന്നിവരായിരുന്നു ദൗത്യ സംഘത്തില്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top