Breaking News

നടൻ നവാസുദ്ദീന്‍ സിദ്ദിഖിക്ക്​ ഭാര്യ‍യുടെ വക്കീൽ നോട്ടീസ്

ന്യൂഡല്‍ഹി: വിവാഹ മോചനവും ജീവനാംശവും ആവശ്യപ്പെട്ട്​ ബോളിവുഡ്​ താരം നവാസുദ്ദീന്‍ സിദ്ദിഖിക്ക്​ ഭാര്യ ആലിയ സിദ്ദിഖിയുടെ വക്കീല്‍ നോട്ടീസ്​. കോവിഡ്​ വ്യാപനം കാരണം സ്​പീഡ്​ പോസ്​റ്റ്​ സൗകര്യം ലഭ്യമല്ലാത്തിനാല്‍ ഇ- മെയിലായും വാട്​സാപ്പ്​ വഴിയുമാണ്​ നോട്ടീസ്​ അയച്ചതെന്ന്​ ആലിയയുടെ അഭിഭാഷകന്‍ അഭയ്​ സഹായ്​ പറഞ്ഞു. മെയ്​​ ഏഴാം തിയതി അയച്ച നോട്ടീസിനോട്​ നടന്‍ ഇതുവരെ പ്രതികരിച്ചില്ല.

45കാരനായ സിദ്ദിഖി കുടുംബത്തോ​ടൊപ്പം ഈദ്​ ആഘോഷിക്കാനായി ജന്മനാടായ ഉത്തര്‍പ്രദേശിലെ ബുധാനയിലാണ്​. മഹാരാഷ്​ട്രയില്‍ നിന്നും യു.പിയിലേക്ക്​ പോയ നടനും കുടുംബവും അവിടെ 14 ദിവസത്തെ വീട്ടുനിരീക്ഷണത്തില്‍ കഴിയുകയാണ്​​. 2009ല്‍ വിവാഹിതരായ ഇരുവര്‍ക്കും രണ്ട്​ കുട്ടികളുണ്ട്​.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top