Breaking News

മൂന്നിടങ്ങളിൽ വാഹനാപകടങ്ങളിൽ 16 മരണം

ലക്നൗ :അതിഥി  തൊഴിലാളികളുടെ പലായനത്തിനിടെ വീണ്ടും അപകടം.ബീഹാറിലും  ഉത്തർപ്രദേശിലും മഹാരാഷ്ട്രയിലുമായി വാഹനാപകടങ്ങളിൽ 16 അതിഥി തൊഴിലാളികൾ മരിച്ചു. ഉത്തർപ്രദേശിലെ മഹോബയിൽ മിനി ലോറി മറിഞ്ഞ് അതിഥി തൊഴിലാളികളായ 3 സ്ത്രീകൾ മരിച്ചു. 12 പേർക്ക് പരുക്കേറ്റു. ഝാൻസി – മിർസാപൂർ ഹൈവേയിൽ തിങ്കളാഴ്ച ഇവർ സഞ്ചരിച്ച ട്രക്കിന്റെ ടയർ പൊട്ടുകയും നിയന്ത്രണം വിട്ട് മറിയുകയുമായിരുന്നു. മഹാരാഷ്ട്രയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് നാലു പേരും മരിച്ചു. 15 പേർക്ക് പരുക്കേറ്റു. സോലാപൂരിൽ നിന്ന് ജാർഖണ്ഡ് പോകുകയായിരുന്നു ബസ്. ബീഹാറിൽ ബസും ട്രക്കും കൂട്ടിയിടിച്ച് 9 പേർ മരിച്ചു.

English Summary: Accident death in Uttar Pradesh and Maharashtra 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top