Breaking News

സംസ്ഥാനത്ത് ഇന്ന് 16 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; ആർക്കും രോഗമുക്തിയില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 16 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ആർക്കും രോഗമുക്തി ഇല്ല.

വയനാട് -5

മലപ്പുറം -4

ആലപ്പുഴ -2

കോഴിക്കോട് -2

കൊല്ലം,പാലക്കാട്,കാസർഗോഡ് ജില്ലകളിൽ ഓരോന്നും ഇന്ന് രോഗം സ്ഥിരീകരിച്ചു.

ഇതിൽ 7 പേർ വിദേശത്തുനിന്നു വന്നവരാണ്. ഇതുവരെ 576 പേർക്കാണ് സംസ്ഥാനത്തു ആകെ രോഗം. 80 പേർ നിലവിൽ ചികിത്സയിൽ.

ഗൾഫിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്ന 14 പേരടക്കം ഇന്നലെ 26 പേർക്കു കൂടി സംസ്ഥാനത്തു കോവിഡ് സ്ഥിരീകരിച്ചിരുന്നു. 

ഡൽഹിയില്‍ നിന്ന് 1045 യാത്രക്കാരുമായി കേരളത്തിലേക്ക് പ്രത്യേക ട്രെയിന്‍ എത്തി. 348 പേര്‍ തിരുവനന്തപുരത്ത് ഇറങ്ങി. മുംബൈയില്‍ നിന്നെത്തിയ പത്തനംതിട്ട സ്വദേശിയെ ജനറല്‍ ആശുപത്രിയിലാക്കി. മൂന്ന് പേരെ സര്‍ക്കാര്‍ നിരീക്ഷണത്തിലാക്കി. മറ്റുള്ളവരെ വീടുകളില്‍ നിരീക്ഷണത്തിലാക്കി. എറണാകുളത്തെ 411 പേരില്‍ ഒരാളെ നെഞ്ചുവേദനയെ തുടര്‍ന്ന് കളമശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. 286 പേര്‍ കോഴിക്കോടിറങ്ങി. ഏഴ് പേര്‍ക്ക് രോഗലക്ഷണം കണ്ടെത്തി. ഇവരെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

മറ്റുള്ളവരെ കര്‍ശന നിരീക്ഷണത്തിനായി അതത് ജില്ലകളിലെ കൊവിഡ് കെയര്‍ സെന്ററുകളിലേക്കും വീടുകളിലേക്കും അയച്ചു. യാത്രക്കാരെ അതത് ജില്ലകളിലെത്തിക്കാന്‍ കെഎസ്‌ആര്‍ടിസി ബസുകള്‍ സജ്ജീകരിച്ചിരുന്നു. 149 യാത്രക്കാരുമായി ജിദ്ദയില്‍ നിന്നെത്തിയ വിമാനത്തില്‍ 58 ഗര്‍ഭിണികളുണ്ടായിരുന്നു. ഇതില്‍ നാല് പേരെ വിവിധ ജില്ലകളില്‍ ചികിത്സയ്ക്കായി അയച്ചു. 69 പേരെ കൊവിഡ് കെയര്‍ സെന്ററുകളിലും 76 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി.

ഇന്ന് മാത്രം 122 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏറ്റവും കൂടുതല്‍ പേരെ രോഗലക്ഷണത്തോടെ ആശുപത്രിയിലാക്കിയത് മലപ്പുറത്ത്, 36. കോഴിക്കോട് 17 ഉം കാസര്‍കോട് 16 പേരും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. ഏറ്റവുമധികം പേര്‍ വയനാട്ടിലാണ് ആശുപത്രിയില്‍ രോഗബാധിതരായി കഴിയുന്നത് 19 പേരാണ്.

42201 സാമ്ബിളുകള്‍ പരിശോധനക്ക് അയച്ചു. 40631 എണ്ണം നെഗറ്റീവാണ്. മുന്‍ഗണനാ വിഭാഗത്തില്‍ പെട്ട 4630 സാമ്ബിളുകള്‍ ശേഖരിച്ചു. 4424 എണ്ണം നെഗറ്റീവാണ്. ഹോട്ട്സ്പോട്ടുകളുടെ എണ്ണം 16. ഇന്നുവരെയുള്ള 576 കേസുകളില്‍ വിദേശത്ത് നിന്ന് വന്ന 311 പേര്‍ക്ക് കൊവിഡ്. ഇതിന് പുറമെ 8 പേര്‍ വിദേശികളുമുണ്ട്.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 70 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. സമ്ബര്‍ക്കത്തിലൂടെ 187 പേര്‍ രോഗബാധിതരായി. സംസ്ഥാനത്ത് കേസുകളുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്കയുണ്ടാക്കി. സമ്ബര്‍ക്കത്തിലൂടെ രോഗം പടരാനുള്ള സാധ്യത മുന്നിലുണ്ട്. അതിനാല്‍ കരുതല്‍ വര്‍ധിപ്പിക്കണം. സുരക്ഷിതമായ ശാരീരിക അകലം പാലിക്കണം. മറ്റ് സുരക്ഷാ ക്രമീകരണങ്ങളും പാലിക്കണം.

ക്വാറന്റീനില്‍ കഴിയുന്നവര്‍ പുറത്തിറങ്ങരുത്. നിര്‍ദ്ദേശം ലംഘിക്കുന്നവരെ കണ്ടെത്താനായി എല്ലാ ജില്ലകളിലും മോട്ടോര്‍ സൈക്കിള്‍ ബ്രിഗേഡ് സംവിധാനം ഏര്‍പ്പെടുത്തും. നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വീടുകളിലും സമീപത്തും പൊലീസുകാര്‍ ബൈക്കില്‍ പട്രോളിങ് നടത്തും.ശനിയാഴ്ചകളിലെ സര്‍ക്കാര്‍ ഓഫീസ് അവധി തുടരണോയെന്ന് ആലോചിക്കും. നാളെ അവധിയാണ്. ഞായറാഴ്ച സമ്ബൂര്‍ണ്ണ ലോക്ക് ഡൗണായി തുടരും. എല്ലാവരും സഹകരിക്കണം.

വീടുകളില്‍ ക്വാറന്റീനില്‍ കഴിയുന്നവര്‍ നിര്‍ദ്ദേശം ലംഘിച്ചതിന് സംസ്ഥാനത്ത് 65 കേസ് രജിസ്റ്റര്‍ ചെയ്തു. തിരുവനന്തപുരത്ത് 53 കേസ്, കാസര്‍കോട് 11.അതിര്‍ത്തിയിലും ചെക്പോസ്റ്റിലും പൊലീസുകാരെ അധികമായി നിയോഗിച്ചു. നാല് വിമാനത്താവളങ്ങളിലായി വിദേശത്ത് നിന്ന് 17 വിമാനങ്ങള്‍ വന്നു. കൊച്ചി തുറമുഖത്ത് മൂന്ന് കപ്പലും എത്തി. 3732 പേര്‍ വിദേശത്്ത് നിന്നെത്തി. കേരളത്തില്‍ നിന്ന് 33000 അതിഥി തൊഴിലാളികളുമായി 29 ട്രെയിനുകള്‍ പോയി. കപ്പലുകളില്‍ ആളുകള്‍ കൂട്ടത്തോടെ എത്തി. അവരില്‍ മൂന്ന് പേര്‍ക്ക് തമിവ്നാട്ടില്‍ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സഹയാത്രക്കാര്‍ക്ക് പ്രത്യേക പരിശോധന നടത്തും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top