Breaking News

റെക്കോർഡ് ഭേദിച്ച് സ്വർണ വില; പവന് 400 രൂപ കൂടി

കൊച്ചി:റെക്കോർഡ് ഭേദിച്ച് സ്വർണ വില. ഗ്രാമിന് 50 രൂപയും പവന് 400 രൂപയും വർധിച്ചു. ഇതോടെ ഒരു ഗ്രാമിന്റെ വില 4,300 രൂപയും. ഒരു പവൻ സ്വർണത്തിന് 34,400 രൂപയുമാണ് വില. കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ സംസ്ഥാനത്ത് പവന് 1,000 രൂപ യുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്.

കൊവിഡ് പ്രതിസന്ധി നീളുമെന്ന ആശങ്കയാണ് നിക്ഷേപകരെ വീണ്ടും സ്വർണത്തിലേക്ക് അടുപ്പിക്കുന്നത്. സുരക്ഷിത നിക്ഷേപമെന്ന നിലയിലുള്ള സ്വർണം വാങ്ങൽ ആഗോളതലത്തിലും വർധിക്കുകയാണ്. ട്രോയ് ഔൺസിന് 1,736 ഡോളർ നിലവാരത്തിലാണ് രാജ്യാന്തര വിപണിയിൽ സ്വർണവ്യാപാരം നടക്കുന്നത്. വെള്ളി വിലയും ഗ്രാമിന് 43.16 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. 345.28 രൂപയാണ് 8 ഗ്രാം വെള്ളി വില.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top