മാന്നാർ:പൊട്ടിവീണ വൈദ്യൂതി ലൈനിൽ നിന്നും ഷോക്കേറ്റ് അമ്മായിയമ്മയും മരുമകളും മരിച്ചു.
ആറു വയസുകാരൻ മകൻ രക്ഷപ്പെട്ടു.
മാന്നാർ ബുധനൂർ കടമ്പൂർ പടന്നശേരിൽ
ഓമന 65,
മരുമകൾ
മഞ്ചു 32 എന്നിവരാണ് മരിച്ചത്. അയൽ വീടിലെ തേക്ക് മരത്തിന്റെ കമ്പ് ഒടിഞ്ഞു വൈദ്യുതി കമ്പിയിൽ വീണ് കമ്പി പൊട്ടുകയായിരുന്നു. പൊട്ടിയ കമ്പിയിൽ തട്ടി ഷോക്കേറ്റ് വീണ അമ്മയെ രക്ഷിക്കാൻ ശ്രമിച്ചപ്പോളാണ് മരുമകൾക്ക് ഷോക്കേറ്റത്. കൊച്ചുമകൻ ആറുവയസുള്ള കുട്ടിക്ക് ഷോക്ക് ഏറ്റെങ്കിലും രക്ഷപെട്ടു. ഷോക്കേറ്റ രണ്ട് പേരും സംഭവ സ്ഥലത്തു വെച്ച് മരിച്ചു.
ഷോക്കേറ്റ് അമ്മായിയമ്മയും രക്ഷിക്കാൻ ശ്രമിച്ച മരുമകളും മരിച്ചു,6 വയസുകാരൻ മകൻ രക്ഷപ്പെട്ടു
By
May 15, 2020 1:36 pm