Breaking News

രണ്ടാം ഘട്ടം കുടിയേറ്റ തൊഴിലാളികൾക്കും ചെറുകിട കർഷകർക്കുമെന്ന്‌ ധനമന്ത്രി

ന്യൂ​ഡ​ല്‍​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ്ര​ഖ്യാ​പി​ച്ച മെ​ഗാ സാമ്പത്തിക ഉ​ത്തേ​ജ​ക പ​ദ്ധ​തി​യു​ടെ ര​ണ്ടാം​ഘ​ട്ടം കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ള്‍​ക്കും ചെ​റു​കി​ട ക​ര്‍​ഷ​ക​ര്‍​ക്കും വേ​ണ്ടി​യാ​ണെ​ന്ന് ധ​ന​മ​ന്ത്രി നി​ര്‍​മ​ല സീ​ത​രാ​മ​ന്‍. ദ​രി​ദ്ര വി​ഭാ​ഗ​ങ്ങ​ള്‍​ക്കാ​യി ഒ​മ്ബ​ത് പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കു​മെ​ന്നും മ​ന്ത്രി വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി.

കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​ശ്‌​ന​ത്തെ സ​ര്‍​ക്കാ​ര്‍ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് കാ​ണു​ന്ന​തെ​ന്നും ധ​ന​മ​ന്ത്രി പ​റ​ഞ്ഞു. മാ​ര്‍​ച്ച്‌ 31 മു​ത​ലു​ള്ള കാ​ര്‍​ഷി​ക ക​ട​ങ്ങ​ളു​ടെ തി​രി​ച്ച​ട​വ് മേ​യ് 31 വ​രെ നീ​ട്ടി​യെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

കി​സാ​ന്‍ ക്രെ​ഡി​റ്റ് കാ​ര്‍​ഡി​ലൂ​ടെ രാ​ജ്യ​ത്തെ 25 ല​ക്ഷം ക​ര്‍​ഷ​ക​ര്‍​ക്ക് 25,000 കോ​ടി രൂ​പ വി​ത​ര​ണം ചെ​യ്തു. മൂ​ന്ന് കോ​ടി ക​ര്‍​ഷ​ക​ര്‍​ക്ക് മൂ​ന്ന് മാ​സ​ത്തേ​ക്ക് വാ​യ്പ​ക​ള്‍​ക്ക് മോ​റ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. 4.22 ല​ക്ഷം കോ​ടി രൂ​പ ഈ ​ഇ​ന​ത്തി​ല്‍ ചെ​ല​വി​ട്ടു​വെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

11,002 കോ​ടി രൂ​പ കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളെ സ​ഹാ​യി​ക്കാ​ന്‍ കൈ​മാ​റി. സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ ഫ​ണ്ട് മു​ഖേ​ന​യാ​ണ് തു​ക കൈ​മാ​റി​യ​ത്. അ​ഭ​യ​കേ​ന്ദ്ര​ങ്ങ​ള്‍​ക്ക് ഭ​ക്ഷ​ണം ന​ല്‍​കാ​നും തു​ക അ​നു​വ​ദി​ച്ചുവെന്നും മന്ത്രി അറിയിച്ചു.

തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍ 50 ശ​ത​മാ​നം പേ​ര്‍ വ​രെ കൂ​ടു​ത​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. മ​ട​ങ്ങി​യെ​ത്തു​ന്ന തൊ​ഴി​ലാ​ളി​ക​ളെ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തും. ഇ​തു​വ​രെ 10,000 കോ​ടി രൂ​പ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി വ​ഴി വേ​ത​നം ന​ല്‍​കി​യെ​ന്നും ധ​ന​മ​ന്ത്രി പറഞ്ഞു.

പ്ര​ധാ​ന പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍

• ഒ​രി​ന്ത്യ, ഒ​രു കൂ​ലി ന​ട​പ്പാ​ക്കും
• സ​മ​സ്ത തൊ​ഴി​ല്‍ മേ​ഖ​ല​യി​ലും മി​നി​മം കൂ​ലി ഉ​റ​പ്പാ​ക്കും
• മ​ഴ​ക്കാ​ല​ത്ത് സാ​ധ്യ​മാ​യ മേ​ഖ​ല​ക​ളി​ല്‍ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി വ്യാ​പി​പ്പി​ക്കും
• അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ര​ണ്ടു മാ​സ​ത്തേ​ക്ക് സൗ​ജ​ന്യ റേ​ഷ​ന്‍. അ​ഞ്ച് കി​ലോ ധാ​ന്യ​വും ഒ​രു
കി​ലോ പ​രി​പ്പും ന​ല്‍​കും. മു​ഴു​വ​ന്‍ ചെ​ല​വും കേ​ന്ദ്രം വ​ഹി​ക്കും.
• തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് വാ​ര്‍​ഷി​ക ആ​രോ​ഗ്യ​പ​രി​ശോ​ധ​ന നി​ര്‍​ബ​ന്ധ​മാ​ക്കും.
• ജോ​ലി സ്ഥ​ല​ത്തെ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​ക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top