പ്
ന്യൂഡല്‍ഹി: ചെറുകിട ഇടത്തരം മേഖലകളെ (എംഎസ്എംഇ) ഉണര്‍ത്താന്‍ സാമ്പത്തിക പാക്കേജില്‍ കൈയയച്ച് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്. എംഎസ്എംഇകള്‍ക്കായി മൂന്ന് ലക്ഷം കോടിയുടെ ഈടില്ലാവായ്പ നല്‍കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു.
നാല് വര്‍ഷ കാലാവധിയിലാണ് വായ്പ. തിരിച്ചടവിന് ഒരു വര്‍ഷം മൊറട്ടോറിയമുണ്ട്. 100 കോടി വരെ വിറ്റുവരവുള്ള 45 ലക്ഷം സംരംഭങ്ങള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. ഒക്ടോബര്‍ 31 വരെ വായ്പയ്ക്ക് അപേക്ഷിക്കാം.
ടിഡിഎസ്, ടിസിഎസ് നിരക്ക് 25% കുറച്ചു.
2021 മാർച്ച് വരെ ബാധകം.
വാടക,ഫീസ്, പലിശ, കമ്മീഷൻ, കരാർ തുക എന്നിവയിൽ TDS ഇളവ് കിട്ടും.
മറ്റ് തീരുമാനങ്ങള്‍
• ചെറുകിട വ്യവസായങ്ങളുടെ നിക്ഷേപപരിധി ഉയര്‍ത്തും
• 200 കോടി രൂപ വരെയുള്ള പദ്ധതികള്‍ക്ക് ആഗോള ടെന്‍ഡര്‍ ഇല്ല
• തകര്‍ച്ച നേരിട്ട ചെറുകിട വ്യവസായങ്ങള്‍ക്ക് 20,000 കോടി
• പണലഭ്യത ഉറപ്പാക്കാനായി 15 നപടികള്‍
• പിഎഫ് സഹായം മൂന്ന് മാസത്തേക്ക് കൂടി
• പ്രാദേശിക ബ്രാന്‍ഡുകള്‍ക്ക് ആഗോളവിപണി കണ്ടെത്തും
• ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട സമയം നീട്ടി. നവംബർ 30നകംംം അടച്ചാൽ മതി.