തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 2 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. വിദേശത്തു നിന്നും കേരളത്തിലെത്തിയ വർക്കാണ് രോഗം. ഒരാൾ കോഴിക്കോടും ഒരാൾ കൊച്ചിയിലും ചികിത്സയിലാണ്.
ഏഴാംതിയതി ദുബായിൽനിന്ന് കോഴിക്കോട്ടെത്തിയ വിമാനത്തിലും അബുദാബിയിൽനിന്ന് കോഴിക്കോട്ട് എത്തിയ വിമാനത്തിലും ഉണ്ടായിരുന്ന രണ്ടുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ച് ഇടുക്കിയിൽ ചികിത്സയിലായിരുന്ന ഒരാളുടെ പരിശോധനാഫലം നെഗറ്റീവായിട്ടുണ്ട്. ഇതുവരെ സംസ്ഥാനത്ത് 505 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 17 പേർ നിലവിൽ ചികിത്സയിലുണ്ട്. 23,930 പേർ നിരീക്ഷണത്തിലുണ്ട്.