ന്യൂഡല്‍ഹി: കോവിഡ് 19ന്റെ പശ്ചത്തലത്തില്‍ ഉപയോക്താക്കള്‍ക്ക് 45 മിനിറ്റില്‍ അഞ്ചു ലക്ഷം രൂപ വരെ അടിയന്തര വായ്പ അനുവദിക്കാനൊരുങ്ങി എസ്.ബി.ഐ. എസ്.ബി.ഐയുടെ മൊെബെല്‍ ആപ്ലിക്കേഷനായ യോനോയിലാണു ഇക്കാര്യം വ്യക്തമാക്കിയത്. 10.5 ശതമാനമാകും പലിശ. കൂടാതെ ഇ.എം.ഐ(മാസത്തവണ) തിരിച്ചടവിന് ആറുമാസം സാവകാശവും ലഭിക്കും. ഉപയോക്താക്കള്‍ക്കു വായ്പയ്ക്കു അര്ഹതയുണ്ടൊയെന്ന് യോനോ ആപ്പ് വഴി തന്നെ പരിശോധിക്കാം. ഇതിനായി യോനോ ആപ്പിലെ “പ്രീ അപ്രൂവ്ഡ് ലോണ്‍” വിഭാഗത്തില്‍ ക്ലിക്ക് ചെയ്യുക. അതില്‍ തിരിച്ചടവ് കാലാവധിയും വായ്പാ തുകയും നല്‍കണം. തുടര്‍ന്നു ലഭിക്കുന്ന ഒ.ടി.പി. ആപ്പില്‍ നല്‍കുന്നതോടെ തുക അക്കൗണ്ടില്‍ ക്രെഡിറ്റ് ആകും.
എസ്എംഎസ് ടെക്സ്റ്റ് ഫോര്‍മാറ്റ് ആയ PAPL (പ്രീ അപ്പ്രൂ്ഡ് പേഴ്സണല്‍ ലോണ്‍സ്) തുടര്‍ന്ന് നിങ്ങളുടെ എസ്ബിഐ അക്കൌണ്ട് നമ്പറിന്റെ അവസാന നാല് അക്കങ്ങള്‍ 567676 എന്ന നമ്പറിലേക്ക് അയച്ചുകൊണ്ടും നിങ്ങള്‍ക്ക് ഈ വായ്പാ പദ്ധതിയുടെ യോഗ്യത പരിശോധിക്കാന്‍ കഴിയും.