Breaking News

ഗ്രീൻ സോൺ ഇളവ്:എറണാകുളത്ത് വാഹനങ്ങളുടെ നീണ്ട നിര

കൊച്ചി:ഗ്രീന്‍ സോണ്‍ ഇളവുകള്‍ നടപ്പിലായതോടെ എറണാകുളത്ത് വാഹനങ്ങള്‍ കൂട്ടത്തോടെ നിരത്തിലിറങ്ങി. നഗരത്തിലെ പ്രധാന നിരത്തുകളില്‍ മിക്കയിടങ്ങളിലും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. വന്‍ തിരക്ക് അനുഭവപ്പെട്ടതോടെ എറണാകുളം മാര്‍ക്കറ്റിലെ കടകള്‍ ഭാഗീകമായി അടപ്പിച്ചു. കൂടുതല്‍ ഇളവുകള്‍ അനുവദിച്ചതോടെ എറണാകുളത്ത് തിരക്ക് നിയന്ത്രണാധീതമായി. ആളുകള്‍ വാഹനങ്ങളുമായി കൂട്ടത്തോടെ നിരത്തിലിറങ്ങി. ഇതോടെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം കൊച്ചി നഗരം ആദ്യമായി ഗതാഗതക്കുരുക്കിലായി.

കലൂര്‍, വൈറ്റില, തേവര, പാലാരിവട്ടം, എംജി റോഡ് തുടങ്ങി പ്രധാന പാതകളിലെല്ലാം വാഹനങ്ങള്‍ നിറഞ്ഞു. ഒറ്റ, ഇരട്ട അക്ക നമ്പര്‍ നിയന്ത്രണം ലംഘിക്കപ്പെട്ടു. മാര്‍ക്കറ്റുകളിലും സാമൂഹിക അകലം പാലിക്കാനാവാത്ത വിധം വന്‍ തിരക്കനുഭവപ്പെട്ടു. തിരക്ക് കടുത്തതോടെ ബ്രോഡ്‌വേയില്‍ നിയന്ത്രിതമായി പൊലീസ് കടകള്‍ അടപ്പിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top