Kerala

ജോയ് അറയ്ക്കലിന്റെ മരണം; കമ്പനിയിലെ പ്രോജക്ട് ഡയറക്ടറുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഭാര്യയുടെ പരാതി

കല്‍പറ്റ: പ്രവാസി വ്യവസായി ജോയ് അറയ്ക്കലിന്റെ മരണത്തില്‍ കമ്പനിയിലെ പ്രൊജക്ട് ഡയറക്ടറുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജോയിയുടെ ഭാര്യ സെലിന്‍, മകന്‍ അരുണ്‍ എന്നിവര്‍ ബര്‍ദുബയ് പൊലീസില്‍ പരാതി നല്‍കി. ഹംറിയ ഫ്രീസോണില്‍ ജോയ് ഒരുക്കുന്ന ഇന്നോവ ഗ്രൂപ്പ് പദ്ധതിയുടെ പ്രൊജക്ട് ഡയറക്ടര്‍ റാബി കരാനിബിന്റെ കുറ്റപ്പെടുത്തലില്‍ മനംനൊന്ത് ജോയ് ആത്മഹത്യ ചെയ്തതെന്നാണ് പരാതി.

പ്രൊജക്ട് ഡയറക്ടറെ നിയമിച്ചത് ജോയ് തന്നെയാണ്. കനേഡിയന്‍ പൗരത്വമുള്ള ലബനന്‍ സ്വദേശിയാണ് റാബി കരാനിബിന്‍. ഹംറിയ ഫ്രീസോണില്‍ സ്ഥാപിക്കുന്നത് ജോയിയുടെ സ്വപ്ന പദ്ധതിയാണ്. യുഎഇയില്‍ ഇത്തരത്തിലുള്ള സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ആദ്യ റിഫൈനറിയാണിത്. പെട്രോളിയത്തിന്റെ ഉപോല്‍പ്പന്നമായി ജലം തന്നെ ഉല്‍പ്പാദിപ്പിക്കുന്നതാണ് പദ്ധതി. ആറു വര്‍ഷം മുമ്പ് ആരംഭിച്ച പദ്ധതി 220 ദശലക്ഷം ദിര്‍ഹം ചെലവിലാണ് നിര്‍മ്മിക്കുന്നത്.

പദ്ധതിക്കായി ചൈനയില്‍ നിന്നും ഇറ്റലിയില്‍ നിന്നും ഇതിനുള്ള യന്ത്ര സാമഗ്രികളെല്ലാം എത്തിയിരുന്നു. ഇതിന്റെ ഒന്നാംഘട്ട ഉദ്ഘാടനം മാര്‍ച്ചില്‍ നിശ്ചയിച്ചിരുന്നു എങ്കിലും നടന്നില്ല. ഇതു ജോയിയെ വിഷമിപ്പിച്ചിരുന്നു. ഇതിനൊപ്പം ജോയിയെ കുറ്റപ്പെടുത്തുന്ന രീതിയില്‍ പ്രോജക്ട് ഡയറക്ടര്‍ സംസാരിച്ചത് ജോയിക്ക് മാനസിക പ്രയാസം ഉണ്ടാക്കിയിരുന്നു. ആറു വര്‍ഷം മുമ്പ് ആരംഭിച്ച പദ്ധതിക്ക് കൂടുതല്‍ പണം അനുവദിക്കാനുള്ള തീരുമാനത്തിലുമായിരുന്നു കമ്പനി ഡയറക്ടര്‍ ബോര്‍ഡ് ഉണ്ടായിരുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top