Kerala

അന്തര്‍ജില്ലായാത്രയ്ക്ക് അനുമതി,​ രാത്രി സഞ്ചാരത്തിന് നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകള്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ അന്തര്‍ജില്ലായാത്രയ്ക്ക് അനുമതി. യാത്രയ്ക്ക് പ്രത്യേക അനുമതി ആവശ്യമാണ്. യാത്ര സ്വകാര്യവാഹനത്തിലായിരിക്കണം. ഡ്രൈവറും രണ്ടു യാത്രക്കാരും മാത്രമേ വാഹനത്തിലുണ്ടാകാന്‍ പാടുള്ളൂ. ഇങ്ങനെ യാത്ര ചെയ്യുന്നവര്‍ക്ക് ക്വാറന്റൈന്‍ ആവശ്യമില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം, രാത്രി സഞ്ചാരത്തിന് സംസ്ഥാനത്ത് നിയന്ത്രണം ഏര്‍പ്പെടുത്തി. കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വച്ച പൊതുവായ ചട്ടക്കൂടുകള്‍ക്കുള്ളില്‍ നിന്നുകൊണ്ട് സംസ്ഥാനത്തിന്റെ സവിശേഷത കൂടി ഉള്‍ക്കൊണ്ട് നിയന്ത്രണങ്ങള്‍ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top