കൊച്ചി: അതിഥിതൊഴിലാളികൾക്കായി കേരളത്തിൽ നിന്ന് പ്രത്യേക ട്രെയിൻ.1200 തൊഴിലാളികൾക്കായി പ്രത്യേക ട്രെയിൻ വൈകിട്ട് ആറിന് ആലുവയിൽ നിന്ന് പുറപ്പെടും. വിവിധ ക്യാമ്പുകളിൽ നിന്ന് തൊഴിലാളികളെ പോലീസ് എത്തിക്കും. ആലുവയിൽനിന്ന് ഭുവനേശ്വറിലേക്കാണ് ട്രെയിൻ പുറപ്പെടുന്നത്.
ഒരു കോച്ചില്‍ സുരക്ഷിത അകലം പാലിച്ച് 54 പേര് വീതം 1200 തൊഴിലാളികളെയാണ് കൊണ്ടു പോകുന്നത്. യാത്ര ചെയ്യേണ്ട തൊഴിലാളികളെ ജില്ലാ ഭരണകൂടങ്ങള്‍ നിശ്ചയിക്കും.എറണാകുളം ജില്ലയിലെ ഒന്നര ലക്ഷം തൊഴിലാളികളുടെ രജിസ്ട്രേഷന് രണ്ടു ദിവസം കൊണ്ട് പൂര്‍ത്തിയാക്കാനാകുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കൊവിഡ് ലക്ഷണങ്ങളില്ലാത്ത അന്യ സംസ്ഥാന തൊഴിലാളികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നാട്ടിലേക്ക് മടങ്ങാന്‍ കേന്ദ്രം അനുമതി നല്‍കിയതിന് തൊട്ടുപിന്നാലെയാണ് തൊഴിലാളികളെ നാട്ടിലേക്ക് അയക്കുന്നത്.
അന്യ സംസ്ഥാന തൊഴിലാളികള്‍ക്കായുള്ള രണ്ടാമത്തെ ട്രെയിനാണിത്. ഇത്തരത്തിലുള്ള ആദ്യ ട്രെയിന്‍ ഇന്ന് രാവിലെ തെലങ്കാനയില്‍ നിന്ന് ജാര്‍ഖണ്ഡിലേക്ക് പുറപ്പെട്ടു.1200 പേരാണ് അതിലുള്ളത്. സംസ്ഥാനം തിരിച്ച് കണക്കെടുത്ത് ഓരോ സംസ്ഥാനങ്ങളിലേക്കും പ്രത്യേക ട്രെയിനുകള്‍ ഓടിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്.
നാളെ മുതൽ കൂടുതൽ ട്രെയിനുകൾ ഓടിക്കും.