Breaking News

ഇന്ന് മുതൽ മാസ്ക് നിർബന്ധം;പിടിച്ചാൽ 200 രൂപ പിഴ

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നുമുതല്‍ പൊതുസ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും മാസ്ക്ക് നിര്‍ബന്ധം. നിയമം ലംഘിച്ചാല്‍ ആദ്യം ഇരുന്നൂറ് രൂപയും ആവര്‍ത്തിച്ചാല്‍ അയ്യായിരം രൂപയുമാണ് പിഴ. ഇതോടെ നിരത്തിലിറങ്ങുന്നവര്‍ക്ക് കര്‍ശന പരിശോധന നേരിടേണ്ടി വരും.

സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം പോലെ ആശങ്കയും ഉയരുകയാണ്. വിവിധ ജില്ലകളില്‍ ഉറവിടം അറിയാത്ത രോഗബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണവും വര്‍ധിക്കുന്നു. രക്ഷാകവചം എന്ന നിലയ്ക്കാണ് മാസ്ക്ക് ഉപയോഗം നിര്‍ബന്ധമാക്കിയത്. വാഹനപരിശോധനയ്ക്കൊപ്പം മാസ്ക്ക് ധരിക്കാത്തവരും കുടുങ്ങും. ഇളവുകളുള്ള മേഖലയെന്നോ റെഡ് സോണെന്നോ വ്യത്യാസമില്ല. ആദ്യ തവണ പിടിക്കപ്പെട്ടാല്‍ ഇരുന്നൂറും ആവര്‍ത്തിച്ചാല്‍ അയ്യായിരവുമാണ് പിഴ. 

ലോക്ക് ഡൗണ്‍ ലംഘനത്തിന് ഇന്നലെ മാത്രം 4435 കേസുകളാണ് റജിസ്റ്റര്‍ ചെയ്തത്. ഇന്ന് ഇരട്ടയക്ക നമ്പറില്‍ അവസാനിക്കുന്ന വാഹനങ്ങള്‍ മാത്രമെ നിരത്തില്‍ ഇറക്കാവൂ. പിഴ ഒടുക്കേണ്ടെങ്കില്‍ മാസ്ക്കും ധരിച്ചിരിക്കണം. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top