തിരുവനന്തപുരം: സംസ്ഥാനത്തെ വാഹനനികുതി അടയ്ക്കാന്‍ ജൂണ്‍ 15 വരെ സമയം നീട്ടി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ലോക്ക്ഡൗണ്‍ മൂലം വാഹനങ്ങള്‍ ഓടാത്ത സാഹചര്യത്തിലാണ് തീരുമാനം.
ഈ വര്‍ഷം ഫെബ്രുവരി ഒന്നിനും ജൂണ്‍ മുപ്പതിനും ഇടയില്‍ കാലാവധി അവസാനിക്കുന്ന വാഹനങ്ങളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, രജിസ്ട്രേഷന്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയ്ക്ക് ജൂണ്‍ മുപ്പത് വരെ കാലാവധിയുണ്ടാവുമെന്നും മുഖ്യമന്ത്രി അറിയിച്ചു.