Breaking News

കൊല്ലത്ത് നിന്നും കാണാതായ യുവതിയെ കൊലപ്പെട‌ുത്തിയെന്നു സൂചന;യുവാവ് കസ്റ്റഡിയിൽ

കൊല്ലം : കൊട്ടിയത്ത് നിന്നും കാണാതായ ബ്യൂട്ടീഷ്യൻ ട്രെയിനറായ യുവതിയെ പാലക്കാട് വച്ച് കൊലപ്പെടുത്തിയെന്നു സൂചന. തൃക്കോവിൽവട്ടം മുഖത്തല നടുവിലക്കര സ്വദേശിനി സുചിത്ര(42) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് വാടകയ്ക്ക് താമസിക്കുന്ന കോഴിക്കോട് സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മാർച്ച് 17-ന് ആലപ്പുഴയിൽ ഭർത്തൃമാതാവിന് സുഖമിെല്ലന്ന് പറഞ്ഞാണ് യുവതി കൊല്ലത്ത് നിന്നും പോയത്. രണ്ടുദിവസം വീട്ടിലേക്ക് ഫോണിൽ ബന്ധപ്പെട്ടിരുന്നെങ്കിലും 20-നുശേഷം ഫോൺവിളി നിലച്ചു. തുടർന്ന് വീട്ടുകാർ കൊട്ടിയം പോലീസിൽ പരാതി നൽകി. മാർച്ച് 22-ന് കേസെടുത്ത് അന്വേഷണം നടത്തിയ പോലീസിന് കൊലപാതകത്തിലേക്ക് നയിച്ച നിർണായക തെളിവുകൾ ലഭിച്ചു.

 

കൊലപ്പെടുത്തി കുഴിച്ചുമൂടിയതായാണ് വിവരം. കൊട്ടിയത്തുനിന്ന്‌ ഉന്നത പൊലീസുദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പോലീസ് സംഘം പാലക്കാട്ടേക്ക്‌ തിരിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top