വന്‍കുടലിലെ അണുബാധയെ തുടര്‍ന്ന് ബോളിവുഡ് താരം ഇര്ഫാന് ഖാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈയിലെ കോകിലാബെന്‍ ധീരുബായ് അംബാനി ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് ഇര്ഫാന് ഖാന് ചികിത്സയിലുള്ളതെന്ന് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.
‘ഇര്ഫാന് ഖാനെ മുംബൈയിലെ കോകിലബെന്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്നു എന്ന വാര്‍ത്ത ശരിയാണ്. വന്‍കുടലിലെ അണുബാധയെ തുടര്‍ന്നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിച്ചത്. അദ്ദേഹം ഇപ്പോള്‍ ഡോക്ടറുടെ നിരീക്ഷണത്തിലാണ്. അദ്ദേഹത്തിന്റെ കരുത്തും ധൈര്യവുമാണ് ഇതുവരെയുള്ള പോരാട്ടത്തിന് ഊര്‍ജമായിരുന്നത്. ഇച്ഛാശക്തിയിലൂടെയും പ്രാര്‍ഥനയിലൂടെയും അദ്ദേഹം വേഗം സുഖം പ്രാപിക്കുമെന്ന് വിശ്വസിക്കാം.’ ഇര്ഫാന്ഖാനുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.
2018ല്‍ ഇര്ഫാന് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വിദേശത്ത് ചികിത്സ തേടിയിരുന്നു.