Latest News

വാട്‌സ്ആപ്പ് വീഡിയോ കോളില്‍ എട്ടുപേരെ അനുവദിക്കുന്ന പുതിയ മാറ്റം ഇന്ത്യയിലുമെത്തി

വാട്‌സ്ആപ്പ് ഗ്രൂപ്പ് വീഡിയോ കോളില്‍ എട്ടുപേരെ അനുവദിക്കുന്ന പുതിയ അപ്ഡേറ്റ് ഇന്ത്യയിലും ലഭ്യമായിത്തുടങ്ങി. ഐഓഎസിലെ ഏറ്റവും പുതിയ 2.20.50 വാട്സാപ്പ് അപ്ഡേറ്റിലാണ് ഗ്രൂപ്പ് കോള്‍ ലിമിറ്റ് വര്‍ധിപ്പിച്ചത്. ഇന്ത്യയില്‍ നിലവില്‍ ഐഓഎസ് ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഈ മാറ്റം ലഭ്യമാവുക. അധികം വൈകാതെ തന്നെ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കും പുതിയ മാറ്റം ലഭ്യമാവും. ഈ ഫീച്ചര്‍ ഉപയോഗിക്കാന്‍ വാട്‌സ്ആപ്പ് ആപ്ലിക്കേഷന്‍ എല്ലാവരും അപ്ഡേറ്റ് ചെയ്യണം.

കഴിഞ്ഞയാഴ്ചയാണ് വാട്‌സ്ആപ്പില്‍ ഗ്രൂപ്പ് വീഡിയോ കോള്‍ അംഗപരിധി നാലില്‍ നിന്ന് എട്ട് പേരിലേക്ക് വര്‍ധിപ്പിക്കുന്നതായി ഫെയ്സ്ബുക്ക് പ്രഖ്യാപിച്ചത്.

1 Comment

1 Comment

  1. Sr.shantisnd

    April 29, 2020 at 12:32 pm

    Thank you for the inspiring message….prayers..sr.shantisnd

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top