തിരുവനന്തപുരം: ലോക്ക് ഡൗണില്‍ കേരളത്തിനുണ്ടായ നഷ്ടം 80,000 കോടി രൂപയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സ്ഥിതി മോശമായാല്‍ നഷ്ടം കൂടും. 87,30,000 ത്തോളം വരുന്ന സ്വയം തൊഴില്‍ കാഷ്യൂ തൊഴിലാളികളുടെ വേതനനഷ്ടം 14000 കോടി രൂപയാണ്. ഹോട്ടല്‍, റസ്റ്ററന്റ് മേഖലകളില്‍ യഥാക്രമം 6000 കോടി, 14000 കോടി വീതം നഷ്ടമുണ്ടായി. മത്സ്യബന്ധനമേഖല, വിവരസാങ്കേതികമേഖല എന്നിവയും വലിയ തൊഴില്നഷ്ടത്തിനിരയായെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചെറുകിട വ്യാപാര മേഖല കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണുള്ളത്. ചെറുകിടതൊഴിലാളികളില് ഭൂരിഭാഗവും സ്വയം തൊഴില്‍ വിഭാഗത്തിലാണ്. ഇവരുടെ വരുമാനം നിലച്ചു. ചെറുകിട വ്യാപാരികള്‍ക്ക് 2.5 ലക്ഷം വായ്പ അനുവദിക്കണം. പലിശ കേന്ദ്രം വഹിക്കണം. നിലവിലെ വായ്പകള്‍ക്ക് 50 ശതമാനത്തോളം പലിശയിളവ് നല്‍കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.