തൃശൂര്‍: വസ്ത്രാലങ്കാര കലാകാരന് വേലായുധന് കീഴില്ലം (70) അന്തരിച്ചു. ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. സംസ്കാരം ഞായറാഴ്ച രാത്രി എട്ടിന് ചാലക്കുടി പോട്ടയിലെ വീട്ടുവളപ്പില്‍ നടക്കും.
മികച്ച വസ്ത്രാലങ്കാരത്തിനുള്ള 1994 ലെ സംസ്ഥാന അവാര്‍ഡ് നേടിയിട്ടുണ്ട്. മാനത്തെ വേള്ളിത്തേര് എന്ന ചിത്രത്തിനായിരുന്നു പുരസ്കാരം. പെരുമ്ബാവൂരിനടുത്ത് കീഴില്ലമാണ് ഇദ്ദേഹത്തിന്റെ സ്വദേശം. മലയാള സിനിമയിലെ ഒട്ടു മിക്ക സംവിധായകരുടെ കൂടെയും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
സിനിമ കോസ്റ്റ്യുമർ വേലായുധൻ കീഴില്ലം അന്തരിച്ചു
By
April 26, 2020 4:33 pm