Business

ഓൺലൈനായി ജോയ് ആലുക്കാസിൽ നിന്ന് സ്വർണം വാങ്ങുമ്പോൾ ഇളവ്

കൊച്ചി: അക്ഷയതൃതീയ ദിനത്തോടനുബന്ധിച്ച്‌ സ്വര്‍ണാഭരണങ്ങള്‍ ഓണ്‍ലൈന്‍ ആയി വാങ്ങാന്‍ സൗകര്യമൊരുക്കി ജോയ്‌ ആലുക്കാസ്‌. ലോക്ക്‌ഡൗണ്‍ മൂലം ഷോറൂമുകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണ്‌ നടപടി.
അക്ഷയതൃതീയ ദിനത്തിലോ അതിനു മുൻപോ ജോയ്‌ ആലുക്കാസ്‌ വെബ്‌സൈറ്റിലൂടെ പര്‍ച്ചേസ്‌ ചെയ്യാം. ഓണ്‍ലൈന്‍ വഴി വാങ്ങുമ്പോൾ സ്വര്‍ണവിലയില്‍ ഗ്രാമിന്‌ 50 രൂപ ഇളവും ഡയമണ്ട്‌ ആഭരണങ്ങള്‍ക്ക്‌ മേക്കിങ്‌ വാല്യൂവില്‍ 20 ശതമാനം വരെ ഡിസ്‌കൗണ്ടും ലഭിക്കും. എസ്‌.ബിഐ ക്രെഡിറ്റ്‌ കാര്‍ഡ്‌ ഉപയോഗിച്ച്‌ ഓണ്‍ലൈന്‍ പര്‍ച്ചേസ്‌
ചെയ്യുമ്പോൾ അഞ്ചു ശതമാനം അഡീഷനല്‍ കാഷ്‌ ബാക്ക്‌ ലഭിക്കും.
ഗിഫ്‌റ്റ്‌ വൗച്ചറുകള്‍, ഇ-വൗച്ചറുകള്‍ തുടങ്ങിയവ ജോയ്‌ആലുക്കാസ്‌ വെബ്‌സൈറ്റ്‌ വഴിയോ ആമസോണ്‍,woohoo തുടങ്ങിയ ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴിയോ സ്വന്തമാക്കാം.

ലോക്ക്‌ ഡൗണിന്‌ ശേഷം ഷോറൂമുകള്‍ തുറക്കുമ്പോൾ ഈ വൗച്ചറുകള്‍ ഉപയോഗിച്ച്‌ സ്വര്‍ണാഭരണങ്ങള്‍ പര്‍ച്ചേസ്‌ ചെയ്യാം. അഡ്വാന്‍സ്‌ ബുക്കിങ്‌ സൗകര്യം പ്രയോജനപ്പെടുത്തി സ്വര്‍ണ വിലയിലുണ്ടാകുന്ന വര്‍ധനയില്‍നിന്നും രക്ഷ നേടാം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top