Latest News

ലോകത്ത് കോവിഡ് മരണം 1,30000 കടന്നു; 20,40,100 രോഗബാധിതര്‍

ലോകത്ത് കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 1,30000 കടന്നു. രോഗബാധിതരുടെ എണ്ണം 20 ലക്ഷം കടന്നു. 20,40,100 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 ബാധ സ്ഥിരീകരിച്ചത്. 5,01,206 പേര്‍ രോഗമുക്തി നേടി.

ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള അമേരിക്കയില്‍ മരണം 27,126 ആയി. ഇന്ന് മാത്രം 1129  പേര്‍ മരിച്ചു. ആറ് ലക്ഷത്തിലധികം ആളുകള്‍ക്കാണ് അമേരിക്കയില്‍ കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സ്പെയിന്‍, ഇറ്റലി എന്നീ രാജ്യങ്ങളാണ് അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള മറ്റ് രാജ്യങ്ങള്‍.

ഇന്ത്യയില്‍ 11933 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. മരണം 392 ആയി. 1306 പേര്‍ക്ക് രോഗം ഭേദമായി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top