Breaking News

രാജ്യത്ത് 170 ജില്ലകള്‍ ഹോട്ട് സ്‍പോട്ടുകള്‍; മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം മൂവായിരത്തിലേക്ക്

ഡല്‍ഹി: രാജ്യത്ത് 170 ജില്ലകൾ കോവിഡ് ഹോട്ട് സ്പോട്ടുകളെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളത്തിൽ ഏഴ് ജില്ലകളാണ് ഹോട്ട് സ്പോട്ടുകളുടെ പട്ടികയിൽ ഉള്ളത്. ഹോട്ട് സ്പോട്ടുകളിൽപ്പെടുന്ന എല്ലാവരെയും പരിശോധിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നല്‍കി കേന്ദ്രം പുതിയ മാർഗ്ഗരേഖ പുറത്തിറക്കി.

അതേസമയം, രാജ്യത്ത് കോവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ 38 പേര്‍ മരിച്ചു. 1076 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ആകെ  രോഗബാധിതരുടെ  എണ്ണം 11,439 ആയി. രാജ്യത്താകെ മരണസംഖ്യ 392 ആയി. 1306 പേര്‍ക്ക് രോഗം ഭേദമായി. 24 മണിക്കൂറിനിടെ 270പേര്‍ക്കാണ് രോഗം ഭേദമായത്. 

മഹാരാഷ്ട്രയില്‍ കോവിഡ്-19 ബാധിതരുടെ എണ്ണം മൂവായിരത്തോട് അടുത്തു. ബുധനാഴ്ച 232 പുതിയ പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ കോവിഡ്-19 ബാധിതരുടെ എണ്ണം 2,916 ആയി. 36 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 295 ആയി. ഇതുവരെ 187 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇതില്‍ ഒമ്പതുപേര്‍ ഇന്നാണ് മരിച്ചത്. മുംബൈയില്‍ മാത്രം ഇന്ന് 183 പോസിറ്റീവ് കേസുകളും രണ്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top