Breaking News

രാജ്യത്ത് മെയ്‌ 3 വരെ ലോക്ഡൗൺ നീട്ടിയതായി പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്ത്മെയ് 3 വരെ ലോക് ഡൗൺ നീട്ടിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏപ്രിൽ 20 വരെ കടുത്ത നിയന്ത്രണം.രോഗ വ്യാപനം കുറഞ്ഞ ഇടങ്ങളിൽ  ഏപ്രിൽ 20 ന് ശേഷം ഉപാധീ കളോടെ ചില ഇളവുകൾ ഉണ്ടാകും. 19 ദിവസം കൂടി ലോക്ക് ഡൗൺ രാജ്യത്ത് തുടരും.

സംസ്ഥാനങ്ങൾ ഉത്തരവാദിത്തത്തോടെയാണ് ഇടപെട്ടതെന്നും രാജ്യത്തിന് ഇനിയും സഞ്ചരിക്കാനുണ്ടെന്നും പ്രധാനമന്ത്രി.

എല്ലാ ജനങ്ങളുടെയും ത്യാഗത്തിന്‍റെ ഫലമായി രാജ്യത്ത് കൊവിഡ് കൊണ്ടുണ്ടാകുന്ന പ്രത്യാഘാതങ്ങളെ ഒരു വലിയ പരിധി വരെ പ്രതിരോധിക്കാനായെന്ന് പ്രധാനമന്ത്രി. നിങ്ങളുടെ  ത്യാഗം രാജ്യത്തെ രക്ഷിക്കുകയാണ്. നിങ്ങൾക്ക് എത്രത്തോളം ബുദ്ധിമുട്ടുണ്ടാകുന്നുണ്ടെന്ന് എനിക്ക് മനസിലാകന്നുണ്ട്, പലരും വീട്ടിൽ നിന്ന് അകന്ന് നിൽക്കുകയാണ്,

ഭക്ഷണത്തിന് പോലും ബുദ്ധിമുട്ട് നേരിടുന്നതായി പ്രധാനമന്ത്രി. ഒരു പട്ടാളക്കാരനെ പോലെ ദൗത്യം നിർവഹിക്കുന്ന നിങ്ങളെയെല്ലാവരെയും ആദരപൂർവ്വം നമിക്കുന്നുവെന്നും മോദി.

രാജ്യത്തിന്‍റെ പലയിടങ്ങളിലും ഇത് അഘോഷത്തിന്‍റെ വേളയാണ്, ബൈശാഖിയും, ബുധാണ്ടുവും, വിഷുവുമെല്ലാം ആഘോഷിക്കുന്ന വേളയാണ്, ലോക്ക് ഡൗണിന്‍റെ ഈ ബന്ധനങ്ങളുടെ ഇടയിലും ജനങ്ങൾ ഏറെ ക്ഷമയോടെ വീട്ടിലിരുന്ന് കൊണ്ട് ഉത്സവങ്ങൾ ആർഭാടങ്ങളില്ലാതെ ആഘോഷിക്കുകയാണ്. ഇത് പ്രശംസനീയമാണ്. എല്ലാവരുടെയും കുടുംബത്തിന് നല്ലത് നേരുന്നു.
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top