Breaking News

24 മണിക്കൂറിനിടെ 35 മരണം;രാജ്യത്ത് മരണം 308 ആയി,9000 കടന്ന് കോവിഡ് ബാധിതർ

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് മരണം 308 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 35 പേര്‍ മരിച്ചു. ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 9000 കടന്നു. ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 9152 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ 856 പേര്‍ രോഗമുക്തി നേടിയതായും മന്ത്രാലയം അറിയിച്ചു.

ലോക്ക്ഡൗണിന് മുൻപ് 600 ഓളം പേര്‍ക്കാണ് രോഗബാധ ഉണ്ടായിരുന്നത്. എന്നാല്‍ മൂന്നാഴ്ച പിന്നിടുമ്പോൾ രോഗികളുടെ എണ്ണം പലമടങ്ങായി ഉയര്‍ന്നു. രാജ്യത്ത് പത്തിലധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ലകളുടെ എണ്ണം 86 ല്‍ നിന്ന് 126 ആയി ഉയര്‍ന്നു. പത്തോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ലകളുടെ എണ്ണം 199 ല്‍ നിന്ന് 228 ആയി വര്‍ധിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top