Breaking News

വ്യാജമദ്യം പിടികൂടാനെത്തിയ പൊലീസിനെ വെട്ടി; ഭാര്യയും ഭര്‍ത്താവും അറസ്റ്റില്‍

കട്ടപ്പന: വീട്ടില്‍ സൂക്ഷിച്ചിരുന്ന വ്യാജമദ്യം പിടികൂടാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന് വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഉപ്പുതറ സ്റ്റേഷനിലെ സി.പി.ഒമാരായ തോമസ് ജോണ്‍, അനുമോന്‍ അയ്യപ്പന്‍, ശ്രീജിത്ത് വി.എം എന്നിവര്‍ക്കാണ് പരിക്കേറ്റത്. മേരികുളം നിരപ്പേല്‍ക്കട പേഴത്തുംമൂട്ടില്‍ ജയിംസ് (46), ഭാര്യ ബിന്‍സി (42) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

രഹസ്യ വിവരത്തെ തുടര്‍ന്ന് ഉപ്പുതറ സി.ഐ എസ്.എം. റിയാസിന്റെ നിര്‍ദേശപ്രകാരമാണ് പൊലീസ് ജെയിംസിന്റെ വീട്ടില്‍ പരിശോധനയ്ക്ക് എത്തിയത്. വീടിന്റെ പുറത്തുനിന്ന് രണ്ട് ലിറ്റര്‍ വ്യാജമദ്യം കണ്ടെടുത്തതോടെ വീടിനുള്ളിലേക്ക് കയറാന്‍ ശ്രമിച്ച ഉദ്യോഗസ്ഥരെ സ്ത്രീകള്‍ ചേര്‍ന്ന് തടഞ്ഞു.

തുടര്‍ന്ന് ബലപ്രയോഗത്തിലൂടെ അകത്തുപ്രവേശിക്കാന്‍ ശ്രമിച്ചപ്പോള്‍ ജെയിംസിന്റെ ഭാര്യ ബിന്‍സി പൊലീസ് ഉദ്യോഗസ്ഥരെ വാക്കത്തിക്ക് വെട്ടുകയായിരുന്നു. ഈ സമയം വീടിനുള്ളിലായിരുന്ന ജെയിംസും മറ്റുള്ളവരും ചേര്‍ന്ന് 18 ലിറ്ററോളം വ്യാജമദ്യം ശുചിമുറിയില്‍ ഒഴിച്ചുകളഞ്ഞു. വിവരമറിഞ്ഞ് ഉപ്പുതറ കട്ടപ്പന, വണ്ടിപ്പെരിയാര്‍ സ്റ്റേഷനുകളില്‍ നിന്ന് പൊലീസ് സ്ഥലത്തെത്തി. കൈക്ക് മാരകമായി മുറിവേറ്റ സി.പി.ഒ തോമസ് ജോണിനെ ഉപ്പുതറ സി.എച്ച്‌.എസിയില്‍ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അനുമോന്‍ അയ്യപ്പന്റെ കൈപ്പത്തിക്ക് താഴെ മുറിവേല്‍ക്കുകയും ശ്രീജിത്തിനു മര്‍ദനമേല്‍ക്കുകയും ചെയ്തു. പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top