കൊച്ചി: കോവിഡ് 19 അതിജീവനസന്ദേശവുമായി കേരളവിഷൻ തയാറാക്കിയ ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു.പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ ചിത്രം തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.
സംവിധായകൻ എസ് എൽ പുരം ജയസൂര്യയുടെ നേതൃത്വത്തിൽ അണിയിച്ചൊരുക്കിയ ഹ്രസ്വചിത്രം കൊറോണ കാലത്തെ അതിജീവിക്കാൻ ഒരുമിക്കേണ്ടതിന്റെ സന്ദേശം നൽകുന്നതോടൊപ്പം ശാരീരിക അകലം സാമുഹ്യ ഒരുമ എന്നതിലുന്നീ കോവിഡിനെ എങ്ങനെ നേരിടാമെന്ന് കൂടി പറഞ്ഞു വയ്ക്കുന്നു. എസ് എൽ പുരം ജയസൂര്യയുടെ തിരക്കഥയിൽ കേരളവിഷൻ സ്റ്റാഫുകളായ സോണി ഒല്ലൂരും ടോജ് ക്രിസ്റ്റിയും ചേർന്നാണ് ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സംവിധായകൻ പി കെ സുനിൽ നാഥ്,ടോജ് ക്രിസ്റ്റി,സോണി ഒല്ലൂർ,ടി.ആർ കിരൺ എന്നിവർ അഭിനയിച്ച ഹ്രസ്വചിത്രം ടി.ആർ കിരൺ ആണ് എഡിറ്റ് ചെയ്തിരിക്കുന്നത്.സനോജ് പയ്യന്നൂർ ആണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ശ്രീരാഗ് പശ്ചാത്തല സംഗീതം നിർവഹിച്ചിരിക്കുന്നു.
കൊവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ സംവിധായകൻ എസ്.എൽ പുരം ജയസൂര്യയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ഹ്രസ്വചിത്രം. https://youtu.be/RP8KabrwyqQ
Posted by G Sudhakaran on Saturday, April 11, 2020