Breaking News

മുംബൈയില്‍ മൂന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൊവിഡ്,രാജ്യത്ത് മരണം 273 ആയി

മുംബൈ: കൊവിഡ് വൈറസ് കൂടുതല്‍ പേരില്‍ സ്ഥിരീകരിച്ച മഹാരാഷ്ട്രയിലെ പ്രധാന നഗരമായ മുംബൈയില്‍ മൂന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇവരുടെ സഹപ്രവര്‍ത്തകരായിരുന്ന 34 പേരെ ഐസൊലേറ്റ് ചെയ്തു. മഹാരാഷ്ട്രയില്‍ കൊവിഡ് രോഗം കൂടുതല്‍ പേരിലേക്ക് അതിവേഗം വ്യാപിക്കുകയാണ്. 24 മണിക്കൂറിനിടെ 187 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ധാരാവിയില്‍ ഇന്ന് 15 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 42 ആയി. ഇതുവരെ നാല് പേര്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു. ഇത് സ്ഥിതിഗതികള്‍ കൂടുതല്‍ ഗുരുതരമാക്കിയിട്ടുണ്ട്.

അതേ സമയം സംസ്ഥാനത്ത് ആകെ രോഗികളുടെ എണ്ണം 1761 ആയി. ഇന്നലെ 17 പേര്‍ കൂടി മരിച്ചു. 

208 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. മുംബൈ താജ് ഹോട്ടലിലെ 5 ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് രണ്ടാഴ്ച കൂടി ലോക് ഡൗണ്‍ കര്‍ശനമായി നടപ്പാക്കുമെന്ന് ഉദ്ദവ് താക്കറെ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. മുംബൈയിലടക്കം അതിവ ഗുരുതരാവസ്ഥയുള്ളതിനാല്‍ ജനങ്ങള്‍ സഹകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യത്ത് മരണം 273 ആയി. ഇന്ത്യയിൽ രോഗബാധിതർ 8356 ആയി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top