Breaking News

വാട്ട്സ്ആപ്പ് വ്യാജവാർത്ത:കോട്ടയത്ത് അഡ്മിൻ ഉൾപെടെ 10 പേർ അറസ്റ്റിൽ

കോട്ടയം: സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തിയ പത്ത് പേര്‍ കോട്ടയത്ത് അറസ്റ്റില്‍. തബ്ലീഗ് മതസമ്മേളനത്തില്‍ പങ്കെടുത്ത് കൊറോണ സ്ഥിരീകരിച്ചവര്‍ ഒളിച്ചു താമസിക്കുന്നുവെന്നായിരുന്നു പ്രചാരണം. കോട്ടയം തെക്കും ഗോപുരത്താണ് സംഭവം.

സിപിഎം കമ്മറ്റി ഓഫീസിന് സമീപത്തെ പള്ളിയില്‍ സംഘം ഒളിച്ചു താമസിക്കുന്നെന്നായിരുന്നു വാട്‌സ്‌ആപ്പ് ഗ്രൂപ്പുകളില്‍ സന്ദേശം പ്രചരിച്ചത്.

ഇതേ തുടര്‍ന്ന് അല്‍ അറഫ റിലീജിയന്‍സ് ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് ജില്ലാ പോലീസ് മേധാവിക്ക് പരാതി കൈമാറി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീഡിയോ സഹിതം സന്ദേശം പ്രചരിക്കുന്നത് കണ്ടെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ച കോട്ടയം തെക്കുംഗോപുരത്തുള്ള മുസ്ലീം പള്ളിയില്‍ ഫയര്‍ഫോഴ്‌സ് എത്തി അണുനശീകരണം നടത്തിയിരുന്നു. ഇതിന്റെവീഡിയോ ദൃശ്യങ്ങള്‍കൂടി ഉപയോഗിച്ചാണ് വ്യാജപ്രചരണം നടത്തിയത്.

വ്യാജ സന്ദേശം പ്രചരിപ്പിച്ച കുറ്റത്തിന് വാട്‌സാപ്പ് അഡ്മിന്‍മാരടക്കം 10 പേരെയാണ് കോട്ടയം വെസ്റ്റ്  പോലീസ് അറസ്റ്റ് ചെയ്തത്. ജോസഫ് ജോര്‍ജ്ജ്, നിഖില്‍, ജയന്‍ തുടങ്ങി പത്തോളം പേരാണ് അറസ്റ്റിലായത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top