Breaking News

സംസ്ഥാനത്ത് 12 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

തിരുവനന്തപുരം:  സംസ്ഥാനത്ത് 12 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. കാസര്‍ഗോഡ് നാല്, കണ്ണൂര്‍ നാല്, മലപ്പുറം രണ്ട്, കൊല്ലത്തും തിരുവനന്തപുരത്തും ഓരോരുത്തര്‍ക്കും വീതമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 11 പേര്‍ക്ക് സമ്പര്‍ക്കം മൂലം രോഗം ബാധിച്ചവരാണ്. ഒരാള്‍ വിദേശത്ത് നിന്ന് വന്നയാളാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തിലാണ്  ഇക്കാര്യം വ്യക്തമാക്കിയത്.  

സംസ്ഥാനത്ത് കോവിഡ് ബാധ സ്ഥിരീകരിച്ച്‌ നൂറ് ദിവസം പിന്നിട്ടിരിക്കുകയാണ്. അതീവ ഗുരുതരാവസ്ഥയിലുള്ള എട്ട് വിദേശികളുടെ ജീവന്‍ രക്ഷിക്കാന്‍ സംസ്ഥാനത്തിനായെന്നും മുഖ്യമന്ത്രി പറഞ്ഞു. രോഗികളെ സുഖപ്പെടുത്താനായിരുന്നല്ലോ ജീവിതത്തിന്റെ ഭൂരിഭാഗവും ക്രിസ്തു ഉപയോഗിച്ചത്. ഈ സന്ദേശം ഉള്‍ക്കൊണ്ടുകൊണ്ട് കൊറോണ ബാധിതരെ സുഖപ്പെടുത്താന്‍ ഉപയോഗിക്കണമെന്ന് പിണറായി പറഞ്ഞു. മനസുകൊണ്ട് ചേര്‍ത്ത് നിര്‍ത്തുക എന്നത് ക്രിസ്തു സ്വന്തം ജീവിതം കൊണ്ട് നല്‍കിയ സന്ദേശമാണ്. ഇത് പകര്‍ത്താന്‍ നമുക്ക് കഴിയണമെന്നും പിണറായി പറഞ്ഞു.

13 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവായി. എറണാകുളത്ത് ആറുപേരുടെയും കണ്ണൂരില്‍ മൂന്ന്‌ പേരുടെയും ഇടുക്കി, മലപ്പുറം ജില്ലകളില്‍ രണ്ടുപേരുടെ വീതം പരിശോധനാഫലമാണ് നെഗറ്റീവായത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 357 ആയി. 258 പേര്‍ ചികിത്സയിലുണ്ട്.  1,36,195 പേര്‍ നിരീക്ഷണത്തിലുണ്ട്. 1,35,472 പേര്‍ വീടുകളിലും 723 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 153 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top