തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന പലവ്യഞ്ജന കിറ്റ് തട്ടിപ്പാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്. 750 രൂപയുടെ മൂല്യം പോലുമില്ലാത്ത കിറ്റാണ് നല്‍കുന്നതെന്നും കെ സുരേന്ദ്രന് കുറ്റപ്പെടുത്തി. രാവിലെ മുതല്‍ കിറ്റ് വാങ്ങാനെത്തിയ പലരും കിറ്റ് കിട്ടാതെ തിരിച്ച് പോകുന്ന സ്ഥിതിയാണ് ഉള്ളതെന്നും കെ സുരേന്ദ്രന് ആരോപിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ കൈവശമുള്ള പണം ചെലവഴിക്കാന്‍ തയാറാകണം. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും എം.എല്‍.എമാരുടെയും ശമ്പളം വെട്ടികുറയ്ക്കണം, അനാവശ്യക്യാബിനറ്റ് പദവികള്‍ കുറക്കണമെന്നും കെ.സുരേന്ദ്രന് ആവശ്യപ്പെട്ടു.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സമയത്തു തന്നെ സംസ്ഥാനത്ത് ചിലര്‍ നീച രാഷ്ട്രീയം പ്രചരിപ്പിക്കകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ സുരേന്ദ്രന് കുറ്റപ്പെടുത്തി.സര്‍ക്കാര്‍ വൃത്തങ്ങളില്‍ ചിലര്‍ അന്ധമായ കേന്ദ്ര സര്‍ക്കാര്‍ വിരോധം പ്രചരിപ്പിക്കുന്നു.