Breaking News

കേബിൾ ടിവി ഓപ്പറേറ്റേഴ്സിന് 3 മാസത്തെ വൈദ്യുത പോസ്റ്റ് വാടക അടയ്ക്കാൻ സാവകാശം;പലിശയില്ലാതെ ജൂൺ 30 വരെ സാവകാശം

തിരുവനന്തപുരം: കേബിൾ ടിവി ഓപ്പറേറ്റേഴ്സിന്‌ 3 മാസത്തെ വൈദ്യുത പോസ്റ്റ് വാടക പലിശരഹിതമായി ജൂൺ 30 വരെ അടയ്ക്കാൻ കെഎസ്ഇബി സാവകാശം നൽകിയതായി മുഖ്യമന്ത്രി.
ഏപ്രിൽ,മെയ്,ജൂൺ മാസങ്ങളിലെ വൈദ്യുത പോസ്റ്റ് വാടക പലിശ ഇല്ലാതെ ജൂൺ 30 വരെ അടയ്ക്കാനാണ് കെ എസ് ഇ ബി സാവകാശം നൽകിയതെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇന്നലെ വൈദ്യുത പോസ്റ്റ് വാടക പിരിക്കുന്നത് തൽക്കാലത്തേക്ക് മാറ്റി വയ്ക്കാൻ മുഖ്യമന്ത്രി കെഎസ്ഇബിയോട് ആവശ്യപ്പെട്ടിരുന്നു.

കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ (COA) നേരത്തെ തന്നെ അമിതമായ വൈദ്യുത പോസ്റ്റ് വാടകയെ സംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. കൂടാതെ ലോക് ഡൗണിൽ അവശ്യ സർവീസ് ആയ കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും സി ഒഎ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നൂ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top