Breaking News

സംസ്ഥാനത്ത് 24 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് 24 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. കാസർകോട് 12 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. എറണാകുളത്ത് മൂന്ന്, തിരുവനന്തപുരം രണ്ട്, മലപ്പുറം രണ്ട്‌, തൃശൂര്‍ രണ്ട്,  പാലക്കാട് ഒന്ന് എന്നിങ്ങനെയാണ് മറ്റ് കണക്കുകൾ. 9 പേർ വിദേശത്ത് നിന്ന് വന്നവരാണ്‌.  മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിലാണ്  ഇക്കാര്യം വ്യക്തമാക്കിയത്. 

തിരുവനന്തപുരത്തും കോഴിക്കോടും ഓരോ ആൾക്ക് വീതം രോഗം ഭേദമായി. 265 പേർക്ക് രോഗം സ്ഥിരീകരിച്ചു. 235 പേർ ചികിത്സയിലാണ്. ഇന്ന് മാത്രം 123 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 7965 സാമ്പിളുകൾ പരിശോധനക്കയച്ചു. 7256 എണ്ണത്തിൽ രോഗബാധയില്ല. ഇതുവരെ രോഗബാധയുണ്ടായവരിൽ 191 പേർ വിദേശത്ത് നിന്നെത്തി. ഏഴ് പേർ വിദേശികൾ. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് 67 പേർ. നെഗറ്റീവായത് 26. ഇവരിൽ നാല് പേർ വിദേശികളാണ്‌. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top