Breaking News

സംസ്ഥാനത്ത് 7 പേർക്ക് ഇന്ന്കോവിഡ് സ്ഥിരീകരിച്ചു;215 രോഗബാധിതർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

തിരുവനന്തപുരം – 2

കാസർഗോഡ് – 2

കൊല്ലം, തൃശ്ശൂർ,കണ്ണൂർ എന്നീ ജില്ലകളിൽ ഓരോ ആളുകൾക്ക് രോഗം സ്ഥിരീകരിച്ചു.സംസ്ഥാനത്ത് ഒരു ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ കൊവിഡ് സ്ഥിരീകരിച്ച മലയിന്‍കീഴ് സ്വദേശിയുടെ മക്കളാണ് ഇവര്‍. ആണ്‍കുട്ടിക്ക് എട്ട് വയസ്സും പെണ്‍കുട്ടിക്ക് 13 വയസ്സുമാണ് പ്രായം.

സംസ്ഥാനത്ത് 215 രോഗബാധിതർ.

ഏപ്രിൽ ഫൂൾ ദിനം വ്യാജ സന്ദേശം അയക്കരുത്.

കാസർഗോഡ് 163 പേർ ആശുപത്രികളിൽ നീരിക്ഷണത്തിൽ.

സൗജന്യ റേഷൻ നാളെ ആരംഭിക്കും. ഒരു സമയം 5 പേരിൽ കൂടുതൽ റേഷൻ കടയിൽ പാടില്ല.

പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ രണ്ട് പേരുടെ ഫലം നെഗറ്റീവ് ആണ്.

സംസ്ഥാനത്തെ മുഴുവൻ അതിഥിതൊഴിലാളികൾക്കും തിരിച്ചറിയൽ കാർഡ് ഏർപ്പെടുത്തും.

മദ്യാസക്തി ഉളളവർ വീടിനടുത്തുള്ള വിമുക്തി കേന്ദ്രത്തിൽ പോകാൻ ശ്രമിക്കണം.

സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത് ഒരു ലക്ഷത്തി അറുപത്തിമൂവായിരത്തിനൂറ്റിഇരുപത്തിയൊന്‍പത് പേരാണ്. വീടുകളില്‍ ഒരുലക്ഷത്തി അറുപത്തിരണ്ടായിരത്തി നാനൂറ്റി എഴുപത്തൊന്ന് പേരും ആശുപത്രികളില്‍ 658 പേരും നിരീക്ഷണത്തിലാണ്. ഇന്ന് മാത്രം 150 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 7485 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 6381 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കിയതായും മുഖ്യമന്ത്രി അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top