തിരുവനന്തപുരം : അതിര്‍ത്തി കര്‍ണാടക മണ്ണിട്ട് അടച്ച സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. മാക്കൂട്ടം ചുരം മണ്ണിട്ട് അടച്ച കര്‍ണാടക സര്‍ക്കാരിന്റെ നടപടിക്കെതിരെയാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ സഹായം തേടിയത്. ചരക്കുനീക്കം സുഗമമാക്കാന്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ ഇടപെട്ട് ഉടന്‍ പ്രശ്നപരിഹാരം ഉണ്ടാക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
ചരക്കുനീക്കം സുഗമമാക്കാന്‍ അടിയന്തര ഇടപെടല്‍ വേണം’; മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു
By
March 28, 2020 9:14 am