കോവിഡ് 19 ഏല്‍പ്പിക്കുന്ന ആഘാതങ്ങള്‍ ചര്‍ച്ച ചെയ്യാനും ഏകോപന നടപടികള്‍ സ്വീകരിക്കാനും ലക്ഷ്യമിട്ട് ജി 20 രാജ്യങ്ങളുടെ അടിയന്തര യോഗം ചേരുന്നു. വീഡിയോ കോണ്‍ഫറന്‍സിലൂടെ ചേരുന്ന അസാധാരണ യോഗത്തില്‍ സൗദി ഭരണാധികാരി സല്മാന് രാജാവ് അധ്യക്ഷത വഹിക്കും.ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും വെര്‍ച്വല്‍ ഉച്ചകോടിയില്‍ പങ്കെടുക്കും.
കോവിഡിന്റെ ആഘാതം തടയാനുള്ള നടപടികള്‍ അന്താരാഷ്ട്ര സംഘടനകളുടെ ഉച്ചകോടിയില്‍ ചര്‍ച്ചചെയ്യും.
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)