Breaking News

ഇന്ന് മുതല്‍ രാജ്യത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍

കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍  ഇന്ന് മുതല്‍ രാജ്യത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 21 ദിവസത്തേക്കാണ് ലോക്ക് ഡൗണ്‍ നടപ്പിലാക്കുക. രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.

ജനതാകര്‍ഫ്യൂവിനേക്കാള്‍ ഗൗരവമുള്ള കര്‍ഫ്യൂ ആയിരിക്കും.
സാമൂഹ്യഅകലം പാലിക്കുക അനിവാര്യമാണെന്നും കൊറോണയെ നേരിടാന്‍ മറ്റുവഴികളില്ലെന്നും ഈ സാഹചര്യത്തില്‍ എല്ലാവരും വീടുകളില്‍ തന്നെ തുടരണമെന്നും മോദി പറഞ്ഞു. 

രോഗലക്ഷണമുള്ളവര്‍ മാത്രമല്ല, എല്ലാവരും മുന്‍ കരുതലുകള്‍ സ്വീകരിക്കണം. വീടിനുള്ളിലെ ലക്ഷ്​മണ രേഖ മറികടക്കരുത്​. നി​ങ്ങ​ള്‍ രാ​ജ്യ​ത്ത് എ​വി​ടെ​യാ​യാ​ലും അ​വി​ടെ തു​ട​രു​ക. എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ള്‍​ക്കും കേ​ന്ദ്ര​ഭ​ര​ണ​പ്ര​ദേ​ശ​ങ്ങ​ള്‍​ക്കും നി​ര്‍​ദേ​ശം ബാ​ധ​ക​മാ​ണെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

അതേസമയം  15,000 കോടി രൂപയുടെ പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിച്ചു.  വൈറസിന്റെ പ്രതിരോധ നടപടികള്‍ ഫലപ്രദമാക്കാനാണ് കേന്ദ്രത്തിന്റെ പ്രത്യേക പാക്കേജ്.

ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്കാണ് 15000 കോടി രൂപ കേന്ദ്രം നീക്കിവെയ്ക്കുന്നത്. പരിശോധന സംവിധാനങ്ങള്‍, ആശുപത്രി ജീവനക്കാര്‍ക്കുള്ള സുരക്ഷാ വസ്ത്രങ്ങള്‍, ഐസൊലേഷന്‍ കിടക്കകള്‍, വെന്റിലേറ്ററുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയ്ക്കാണ് 15,000 കോടി രൂപ വിനിയോഗിക്കുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top