ഇടുക്കി പൂപ്പാറയില്‍ നിന്ന് തേനിയിലേക്ക് പോയ തോട്ടം തൊഴിലാളികള്‍ കാട്ടുതീയില്‍പ്പെട്ടു. ഒന്‍പത് പേരടങ്ങുന്ന സംഘമാണ് കാട്ടുവഴിയിലൂടെ കോവിഡ് യാത്രാവിലക്ക് ലംഘിച്ച് തമിഴ്നാട്ടിലേക്ക് പോയത്. ഇവര്‍ ഇടുക്കിയിലെ തേയിലത്തോട്ടം തൊഴിലാളികളാണ്.
തീയിലകപ്പെട്ട കൂട്ടത്തില്‍ നിന്ന് ഒരാള്‍ ഫോണിലൂടെ വിവരം ഫയര്‍ സ്റ്റേഷനില്‍ അറിയിക്കുയായിരുന്നു. രണ്ട് പേരുടെ നിലഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റുള്ളവര്‍ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. നിയന്ത്രണങ്ങള്‍ ശക്തമായ സാഹചര്യത്തില്‍ പൂപ്പാറയിലെ തേയിലത്തോട്ടത്തിലേക്ക് സമാനന്തരമായ പാതയിലൂടെ നിരവധി പേര് ജോലിക്കെത്തുന്നുണ്ട്.
താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കേരളവിഷൻ ടെലിഗ്രാം അക്കൗണ്ടിൽ ചേരാം
https://t.me/KeralaVisionOnline