COA

കോവിഡ് 19: അകലം അരികെയാക്കിയ മാതൃക കൂട്ടായ്മ..

കൊച്ചി: ലോകത്തെ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസ് മനുഷ്യരാശിയെ വീടുകളുടെ 4 ചുമരുകൾക്കുള്ളിൽ തളച്ച് ഇടുമ്പോഴും, സ്വന്തം ജീവനും കുടുംബത്തെയും മറന്നുകൊണ്ട് , നമുക്കുചുറ്റും ഇന്ന് നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങളെ വാർത്തകളായും, ദൃശ്യങ്ങളായും നമ്മുടെ സ്വീകരണ മുറിയിലേക്ക് എത്തിക്കുവാൻ പാടുപെടുന്ന ഒരുപറ്റം ആളുകളുടെ അധ്വാനവും ധൈര്യവും കൂടി അതിലുണ്ട്.
ഈ മഹാമാരിയുടെ ഭീകരത മനസ്സിലാക്കി
ജനകീയ കർഫ്യൂ സമൂഹം സ്വമേധയ ഏറ്റെടുത്തു. ഈ സൂചനക്ക് ശേഷം കേരളത്തിലെ മൂന്നരക്കോടി ജനതയെ പൂർണമായും വീടുകളിൽ തളച്ചിട്ടുകൊണ്ട്
ഭീകര വൈറസിനെ കീഴടക്കുവാൻ അധികാരികൾ പറയൂമ്പോ  ആ സന്ദേശം സമൂഹത്തിലേക്ക് എത്തിക്കുവാൻ, മാധ്യമങ്ങൾ വഹിക്കുന്ന പങ്ക് ഏറ്റവും ശ്രദ്ധേയമാണ്. ഈ പ്രാധാന്യം ഉൾക്കൊണ്ടാണ് കഴിഞ്ഞദിവസം
പ്രധാനമന്ത്രി ടെലി കോൺഫറൻസിലൂടെ മാധ്യമങ്ങളുടെ സഹായം ആവശ്യപ്പെട്ടത്.

ഈ മാധ്യമങ്ങളിലെ ഏറ്റവും അവസാനത്തെയും സുപ്രധാനവും ആയ കണ്ണിയാണ് കേബിൾ ടിവി ഓപ്പറേറ്റർമാർ. ഇവർ ഇന്ന് കേവലം ചാനലുകൾ വിതരണം ചെയ്യുന്നവർ മാത്രമല്ല, ഇൻറർനെറ്റ് ഉൾപ്പെടെയുള്ള അനിവാര്യ സേവനങ്ങളും നൽകിക്കൊണ്ടിരിക്കുന്ന വിഭാഗമാണ്. ഈ പ്രതികൂല സാഹചര്യത്തിലും പല രീതിയിലുള്ള പരിമിതികളും മറികടന്നുകൊണ്ട് തങ്ങളാൽ കഴിയുന്ന സേവനങ്ങൾ നൽകിക്കൊണ്ടിരിക്കുകയാണ് പ്രാദേശിക കേബിൾ ടിവി ഓപ്പറേറ്റർ.
സർക്കാർ ഉത്തരവ് പ്രകാരം അടക്കപ്പെട്ട 70 ലക്ഷത്തോളം വരുന്ന വീടുകൾക്ക് ഉള്ളിലേക്ക് ഇൻറർനെറ്റും ടെലിവിഷൻ സേവനങ്ങളും ഉത്തരവാദിത്വത്തോടെ എത്തിക്കേണ്ട ബാധ്യത ഉള്ളവരാണ് ഇക്കൂട്ടർ.
രോഗപ്രതിരോധത്തിന് വേണ്ടിയുള്ള എല്ലാ സന്ദേശങ്ങളും ടെലിവിഷൻ വഴിയും ഓൺലൈൻ വഴിയും ആണ് സർക്കാരും ബന്ധപ്പെട്ടവരും ജനങ്ങളിൽ എത്തിക്കുന്നത്.
അതുകൊണ്ടുതന്നെ ഉത്തരവാദിത്വം നിറവേറ്റുക ഉള്ളത് കേബിൾ ഓപ്പറേറ്റർമാരുടെ കർത്തവ്യം കൂടിയാണ്.
തകരാറുകൾ തീർക്കുന്നതിനും, ഇൻറർനെറ്റ് പോലുള്ള അടിയന്തര സേവനങ്ങൾ നൽകുവാനും വിളിക്കുമ്പോൾ വീടുകളിൽ രോഗ നിരീക്ഷണം ഉള്ളവരോ ലക്ഷണമുള്ളവരോ ഉണ്ടെന്നുള്ള കാര്യം പോലും ചിലർ അറിഞ്ഞും അറിയാതെയും മറച്ചുവെക്കുന്നത് വലിയ ഭീഷണിയാണ്.
ഒരു അവശ്യ സർവീസ് എന്ന രീതിയിൽ ഉത്തരം നൽകുവാൻ സർക്കാർ നിർബന്ധിക്കുമ്പോൾ ഈ ജീവനക്കാരുടെയും ഓപ്പറേറ്റർമാരുടെയും
ദുരിതത്തിനും പ്രയാസത്തിന് എതിരെ ഗവൺമെൻറ് കണ്ണടയ്ക്കുകയാണ്.

സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന ജനങ്ങളിൽ നിന്നും വരിസംഖ്യ ഈടാക്കുവാൻ സാധിക്കുന്നില്ല.
എന്നാൽ കേബിൾ വലിക്കാൻ ഉപയോഗിക്കുന്ന കെഎസ്ഇബി പോസ്റ്റ് വാടകയുടെ കാര്യത്തിൽ പകൽ കൊള്ളയാണ് ഗവൺമെൻറ് നടത്തുന്നത്. ഒരു ദാക്ഷിണ്യവും കെഎസ്ഇബി വർഷങ്ങളായി അടിസ്ഥാന സേവനങ്ങൾ നൽകുന്ന ഇവർക്ക് നൽകിയിട്ടില്ല.
ഇതിനുപുറമേ ചാനലുകൾക്ക് നൽകേണ്ട മാസ വാടകയും പേ ചാനൽ പിടിച്ചു വാങ്ങുന്നു.
ബഹുഭൂരിപക്ഷം lTകമ്പനികളും സേവനം വീടുകളിലേക്ക് മാറ്റാൻ നിർദേശിച്ചത് കാരണം,
ബ്രോഡ്ബാൻഡ്, ഇൻറർനെറ്റ് ഉപയോഗം ഇരട്ടിയിലധികം ആവുകയും അതുമൂലം
ഉണ്ടാകുന്ന ഇൻറർനെറ്റ് വേഗതയുടെ കുറവും ഓപ്പറേറ്റർ അഭിമുഖീകരിക്കുന്ന മറ്റൊരു തലവേദനയാണ്.
ജീവിക്കാൻ വേണ്ടിയുള്ള പോരാട്ടത്തിൽ, സ്വന്തം  ഭീഷണി മറന്നുകൊണ്ട്, സഹജീവികളുടെയും സമൂഹത്തിന്റെയും അറിയാനുള്ള അവകാശം, സ്വന്തം കർത്തവ്യമായി കണ്ടു അതിനുവേണ്ട പശ്ചാത്തലം ഒരുക്കുകയാണ് കേരളത്തിലെ ഒരുപറ്റം കേബിൾ ടിവി ഓപ്പറേറ്റർ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top