കൊച്ചി: കൊച്ചി മെട്രോയ്ക്ക് തിങ്കളാഴ്ച മുതല്‍ ഒരാഴ്ചത്തേക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഈ ദിവസങ്ങളില്‍ രാവിലെ ആറു മുതല്‍ പത്തുവരെയും വൈകീട്ട് നാലു മുതല്‍ രാത്രി പത്തുവരെയും 20 മിനിട്ട് ഇടവിട്ടാവും മെട്രോ തീവണ്ടികള്‍ സര്‍വീസ് നടത്തുക. രാവിലെ പത്ത് മുതല്‍ വൈകീട്ട് നാലുവരെ ഒരു മണിക്കൂര്‍ ഇടവിട്ട് മാത്രമെ മെട്രോ തീവണ്ടികള്‍ ഓടൂ. ഒഴിവാക്കാനാവാത്ത യാത്രകള്‍ ഉള്ളവര്‍ മാത്രമെ മെട്രോ തീവണ്ടികളില്‍ സഞ്ചരിക്കാവൂ എന്നും യാത്രക്കാര്‍ തമ്മില്‍ പരമാവധി അകലം പാലിക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.
താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കേരളവിഷൻ ടെലിഗ്രാം അക്കൗണ്ടിൽ ചേരാം
https://t.me/KeralaVisionOnline